Sports

സ്വന്തം ഹാഫില്‍ നിന്ന് ഓടിത്തുടങ്ങി, പ്രതിരോധ നിരക്കാരെ ഒന്നൊന്നായി കബളിപ്പിച്ചു; തകര്‍പ്പന്‍ സോളോ ഗോളുമായി ടോട്ടനം താരം

അഞ്ച് ഗോളിന് ടോട്ടന്നം ബേണ്‍ലി എഫ്‌സിയെ തകര്‍ത്ത കളിയില്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളിനേക്കാളെല്ലാം ആരാധകരെ ത്രില്ലടിപ്പിച്ചത് സണ്ണിന്റെ ഗോളായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സിറ്റിയുടെ തട്ടകത്തില്‍ വന്ന് യുനൈറ്റഡ് തകര്‍ത്തിട്ടു പോയതിന്റെ ചര്‍ച്ചയിലാണ് ഫുട്‌ബോള്‍ ലോകം. അതിനിടയിലേക്ക് തകര്‍പ്പനൊരു സോളോ ഗോളാണ് ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. ടോട്ടന്നത്തിന്റെ സൂപ്പര്‍ താരം സണ്‍ മിന്നിന്റെ ബൂട്ടില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്. 

സ്വന്തം ഗോള്‍പോസ്റ്റിന് മുന്‍പില്‍ നിന്നും പന്തെടുത്ത് മൂന്‍പിലേക്ക് പാഞ്ഞ് പ്രതിരോധ നിര താരങ്ങളെ കബളിപ്പിച്ച് സണ്‍ വല കുലുക്കി. പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ടോട്ടന്നം ബേണ്‍ലി എഫ്‌സിയെ തകര്‍ത്ത കളിയില്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളിനേക്കാളെല്ലാം ആരാധകരെ ത്രില്ലടിപ്പിച്ചത് സണ്ണിന്റെ ഗോളായിരുന്നു. 

ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോയോടാണ് ടോട്ടന്നം പരിശീലകന്‍ മൗറിഞ്ഞോ സണ്ണിനെ താരതമ്യപ്പെടുത്തിയത്. ഈ ഗോള്‍ പിറക്കുന്നതിന് മുന്‍പ് തന്നെ എന്റെ മകന്‍ സണ്ണിനെ വിളിച്ചിരുന്നത് സൊണാള്‍ഡോ എന്നാണെന്നും മൗറിഞ്ഞോ പറയുന്നു. ബേണ്‍ലിക്കെതിരെ ജയം പിടിച്ചെങ്കിലും പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് ടോട്ടന്നം. 16 കളിയില്‍ നിന്ന് 23 പോയിന്റാണ് അവര്‍ക്കുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം