Sports

സ്വര്‍ണത്തിളക്കത്തില്‍ ചിത്ര വീണ്ടും, ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഇഷ്ട ഇനത്തില്‍ കുതിപ്പ്‌

സ്വര്‍ണത്തിലേക്കുള്ള കുതിപ്പില്‍ ചിത്രയ്ക്ക് വേണ്ടി വന്ന സമയം 4 മിനിറ്റും 17.39 സെക്കന്റും

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വീണ്ടും സ്വര്‍ണ തിളക്കവുമായി പി യു ചിത്ര. ദേശീയ ഓപ്പണ്‍ അത്‌ലറ്റിത് മീറ്റില്‍ വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. 

സ്വര്‍ണത്തിലേക്കുള്ള കുതിപ്പില്‍ ചിത്രയ്ക്ക് വേണ്ടി വന്ന സമയം 4 മിനിറ്റും 17.39 സെക്കന്റും. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ഇഷ്ട ഇനമായ 1500 മീറ്ററില്‍ ചിത്ര പോരിനിറങ്ങി എങ്കിലും ആദ്യ റൗണ്ട് പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഈ തിരിച്ചടിക്ക് തൊട്ടുപിന്നാലെയാണ് ചിത്ര ദേശിയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി തന്റെ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 

റാഞ്ചിയില്‍ ജിന്‍സണ്‍ ജോണ്‍സനും സ്വര്‍ണ മെഡല്‍ പ്രതീക്ഷ ആയിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അജയ് കുമാര്‍ സരോജിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. വനിതകളുടെ 100 മീറ്ററില്‍ വേഗമേറിയ താരമായി ദ്യുതി ചന്ദ് റെക്കോര്‍ഡും തന്റെ പേരില്‍ തീര്‍ത്തിരുന്നു.

11.22 സെക്കന്റിലാണ് ദ്യുതി വേഗമേറിയ താരമായത്. 11.26ന്റെ റെക്കോര്‍ഡ് ആണ് ദ്യുതി ഇവിടെ തിരുത്തി കുറിച്ചത്. ഈ നേട്ടത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടുന്നതിന്റെ അടുത്തെത്താനും ദ്യുതിക്കായി. 11.15 സെക്കന്റാണ് ഒളിംപിക്‌സ് യോഗ്യത നേടുന്നതിന് വേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT