Sports

സ്വിങ് ചെയ്താല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പേടിക്കും, കാല്‍ ചലനങ്ങള്‍ പിഴയ്ക്കും; സ്വിങ്ങില്‍ ഇന്ത്യ വീഴുന്നത് ഇതിനാലെന്ന് പ്രവീണ്‍ കുമാര്‍

എന്തുകൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിര സ്വിങ് ബൗളിങ്ങിന് മുന്നില്‍ പതറുന്നു എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ സ്വിങ് സ്‌പെഷ്യലിസ്റ്റായിരുന്നു പ്രവീണ്‍ കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ മൂന്ന് ഏകദിനങ്ങളിലും ആധികാരിക ജയം പിടിച്ച ഇന്ത്യയ്ക്ക് പക്ഷേ ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ പിഴച്ചു. ബോള്‍ട്ടിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ആദ്യ മൂന്ന് ഏകദിനം പിന്നിട്ട് ഹാമില്‍ട്ടണിലേക്ക് എത്തിയപ്പോള്‍ പിച്ചില്‍ വന്ന പ്രത്യേകതയാണ് അതിന് കാരണം. ബോള്‍ മൂവ് ചെയ്യാന്‍ തുടങ്ങിയിരുന്നു. 

സ്വിങ്ങിന് മുന്നിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യമായിരുന്നു ഹാമില്‍ട്ടണിലെ തകര്‍ച്ചയ്ക്ക് കാരണംയ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് ഇന്ത്യയെ ദയാരഹിതമായി വധിച്ചു. എന്തുകൊണ്ട് ഇന്ത്യന്‍ ബാറ്റിങ് നിര സ്വിങ് ബൗളിങ്ങിന് മുന്നില്‍ പതറുന്നു എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ സ്വിങ് സ്‌പെഷ്യലിസ്റ്റായിരുന്നു പ്രവീണ്‍ കുമാര്‍. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഫ്‌ലാറ്റ് വിക്കറ്റില്‍ കളിച്ചെത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്വിങ്ങില്‍ ടിം പതറുമ്പോള്‍ പേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പിടികൂടുന്നതായും പ്രവീണ്‍ കുമാര്‍ പറയുന്നു. തുടര്‍ച്ചയായി ഫ്‌ലാറ്റ് വിക്കറ്റുകളിലാണ് നമ്മള്‍ കളിക്കുന്നത്. ഫ്‌ലാറ്റ് വിക്കറ്റുകളില്‍ കളിക്കുമ്പോഴുള്ള ഫൂട്ട് വര്‍ക്കുമായി അവര്‍ ഇണങ്ങിയിട്ടുണ്ടാവും. അങ്ങിനെ വരുമ്പോള്‍ സ്വിങ് ചെയ്ത് വരുന്ന ഡെലിവറിക്ക് അനുസരിച്ച് ഫൂട്ട് മൂവ്‌മെന്റ്‌സ് നടത്താന്‍ അവര്‍ക്കാകില്ല. ഇംഗ്ലണ്ടിലായാലും, ന്യൂസിലാന്‍ഡിലായാലും നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ നേരിടുന്ന പ്രശ്‌നം ഇതാണ്. അവര്‍ പേടിക്കുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന