Sports

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ പരമ്പര, സഞ്ജു സാംസണ്‍ ടീമില്‍

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിനത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ സഞ്ജുവിന് കളിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ എ ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിനത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ സഞ്ജുവിന് കളിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ മനീഷ് പാണ്ഡെ നയിക്കുമ്പോള്‍ അവസാന രണ്ട് ഏകദിനങ്ങളില്‍ ശ്രേയസ് അയ്യര്‍ നായകനാവും. 

വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു ടീമിലിടം നേടിയത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. ശുഭ്മന്‍ ഗില്‍, വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ചഹല്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഖലീല്‍ അഹ്മദ്, നിതീഷ് റാണ എന്നിവരും ടീമിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 61 lottery result

ഐഫോണ്‍ വേഗത 80% വരെ കൂടും; ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി, പുത്തന്‍ ഫീച്ചറുകള്‍ അറിയാം

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും