Sports

സൗത്ത് ആഫ്രിക്കന്‍ താരത്തെ കറുത്തവനെന്ന് സര്‍ഫ്രാസ്; വംശീയ അധിക്ഷേപം സ്റ്റംപ് മൈക്ക് പിടിച്ചു

ആന്‍ഡൈലും, ഓപ്പണര്‍ വാന്‍ ദര്‍ ഡസനും ചേര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് പടുത്തിയര്‍ത്താന്‍ ശ്രമിക്കവെയാണ് സര്‍ഫ്രാസിന്റെ പ്രകോപനപരമായ വാക്കുകള്‍ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കന്‍ താരത്തിനെതിരെ പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദിന്റെ വംശീയ അധിക്ഷേപം. ദര്‍ബന്‍ ഏകദിനത്തിന് ഇടയിലെ സര്‍ഫ്രാസിന്റെ വിവാദ പരാമര്‍ശങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ ലോകം കേട്ടതോടെയാണ് വിവാദം തലപൊക്കിയത്. 

കറുത്തവനെന്ന് സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡൈലിയെ വിളിച്ച സര്‍ഫ്രാസ്, എവിടെയിരുന്നാണ് നിങ്ങളുടെ മാതാവ് നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും ചോദക്കുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്നയിടത്ത് നിന്നും ആന്‍ഡൈലും, ഓപ്പണര്‍ വാന്‍ ദര്‍ ഡസനും ചേര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് പടുത്തിയര്‍ത്താന്‍ ശ്രമിക്കവെയാണ് സര്‍ഫ്രാസിന്റെ പ്രകോപനപരമായ വാക്കുകള്‍ വരുന്നത്. 

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 37ാം ഓവറിലായിരുന്നു സംഭവം. ഏറെ നാളായി കളിക്കളത്തിലെ ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന സര്‍ഫ്രാസിന് നേര്‍ക്ക് ഇതു കൂടിയായപ്പോള്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 203 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സൗത്ത് ആഫ്രിക്ക 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT