Sports

സർഫ്രാസ് അഹമ്മദ് പുറത്ത് ; ബാബർ അസം പാക് ഏകദിന ക്രിക്കറ്റ് നായകൻ

ലോകകപ്പ് മുൻനിർത്തി എടുത്ത തീരുമാനമാണിതെന്ന് ചീഫ് സെലക്ടർ മിസ് ഉൾ ഹഖ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ബാബർ അസമിനെ നിയമിച്ചു. നിലവിൽ ട്വന്റി-20 ക്യാപ്ടനാണ് ബാബർ.  മോശം ഫോം തുടരുന്ന നിലവിലെ നായകൻ സർഫ്രാസ് അഹമ്മദിന് പകരമാണ് ഏകദിനത്തിലെ നായക പദവിയും ബാബർ അസമിനെ തേടിയെത്തിയത്.

ഒരു വർഷത്തേക്കാണ് ബാബറിന് ക്യാപ്റ്റന്റെ ചുമതല നൽകിയിരിക്കുന്നത്. ലോകകപ്പ് മുൻനിർത്തി എടുത്ത തീരുമാനമാണിതെന്ന് ചീഫ് സെലക്ടർ മിസ്ബ ഉൾ ഹഖ് പറഞ്ഞു. 74 ഏകദിനങ്ങളിൽ ദേശീയ കുപ്പായം അണിഞ്ഞ ബാബർ അസം പുതുതലമുറയിലെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് പരി​ഗണിക്കപ്പെടുന്നത്.

2012 അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ നായകനായിരുന്നു. ടെസ്റ്റ് ക്യാപ്ടനായി അസ്ഹർ അലി തുടരുമെന്നും പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പ്രമുഖതാരങ്ങളായ മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ഹസൻ അലി എന്നിവരെ വാർഷിക കരാറിൽ നിന്ന് പാകിസ്ഥാൻ ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT