Sports

ഹാട്രിക്‌ തികയ്‌ക്കാന്‍ ഇന്ത്യന്‍ വന്‍മതിലിന്റെ വിക്കറ്റ്‌! മഗ്രാത്തിന്റെ സ്വപ്‌ന ഹാട്രിക്‌ പട്ടികയില്‍ ത്രില്ലടിച്ച്‌ ആരാധകര്‍

ഒരു സ്വപ്‌ന ഹാട്രിക്‌ ഉണ്ടാവുകയാണെങ്കില്‍ ഏതെല്ലാം താരങ്ങളെ പുറത്താക്കി അത്‌ നേടാനാണ്‌ ആഗ്രഹമെന്ന ചോദ്യത്തിന്‌ മറുപടി നല്‍കുകയാണ്‌ മഗ്രാത്ത്‌ ഇപ്പോള്‍...

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളാണ്‌ ഗ്ലെന്‍ മഗ്രാത്ത്‌. ലോകോത്തര ബാറ്റ്‌സ്‌മാന്മാരെല്ലാം മഗ്രാത്തിന്റെ പന്തുകള്‍ക്ക്‌ മുന്‍പില്‍ പരുങ്ങിയിട്ടുണ്ട്‌. കരിയറിലെ ഒരു സ്വപ്‌ന ഹാട്രിക്‌ ഉണ്ടാവുകയാണെങ്കില്‍ ഏതെല്ലാം താരങ്ങളെ പുറത്താക്കി അത്‌ നേടാനാണ്‌ ആഗ്രഹമെന്ന ചോദ്യത്തിന്‌ മറുപടി നല്‍കുകയാണ്‌ മഗ്രാത്ത്‌ ഇപ്പോള്‍...

രണ്ട്‌ ഇന്ത്യന്‍ താരങ്ങള്‍ മഗ്രാത്തിന്റെ പട്ടികയിലുണ്ട്‌ എന്നതാണ്‌ ആരാധകരെ ത്രില്ലടിപ്പിക്കുന്നത്‌. വിന്‍ഡിസ്‌ ഇതിഹാസം ബ്രയാന്‍ ലാറയെയാണ്‌ സ്വപ്‌ന ഹാട്രിക്കില്‍ മഗ്രാത്ത്‌ ആദ്യം പുറത്താക്കുന്നത്‌. രണ്ടാമത്‌ ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്റെ വിക്കറ്റും, ഹാട്രിക്‌ തികയ്‌ക്കാന്‍ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റുമാണ്‌ മഗ്രാത്തിന്‌ വേണ്ടത്‌.

ഓസ്‌ട്രേലിയക്ക്‌ വേണ്ടിയുള്ള 14 വര്‍ഷം നീണ്ട കരിയറില്‍ ഒരുവട്ടമാണ്‌ മഗ്രാത്ത്‌ ഹാട്രിക്‌ സ്വന്തമാക്കിയത്‌. 2000ല്‍ വിന്‍ഡിസിനെതിരെയായിരുന്നു അത്‌. കാംപെല്‍, ലാറ, ജിമ്മി ആഡംസ്‌ എന്നിവരെയാണ്‌ മഗ്രാത്ത്‌ അന്ന്‌ പുറത്താക്കിയത്‌. 124 ടെസ്റ്റില്‍ നിന്ന്‌ 563 വിക്കറ്റും, 250 ഏകദിനങ്ങളില്‍ നിന്ന്‌ 381 വിക്കറ്റും താരം വീഴ്‌ത്തിയിട്ടുണ്ട്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT