Sports

ഹെറോയിന്‍ കൈവശം വെച്ച് ലോക്ക്ഡൗണില്‍ കറക്കം; ശ്രീലങ്കന്‍ പേസര്‍ പൊലീസ് പിടിയില്‍ 

രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ ഫാസ്റ്റ് ബൗളറാണ് ഷെഹാന്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഹെറോയിന്‍ കൈവശം വെച്ചതിന് ശ്രീലങ്കന്‍ താരം ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 2.5 ഗ്രാം ഹെറോയിനാണ് ഷെഹാന്റെ കാറില്‍ നിന്നും പിടിച്ചെടുത്തത്. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ ഫാസ്റ്റ് ബൗളറാണ് ഷെഹാന്‍. 

പന്നാല നഗരത്തിലൂടെ സുഹൃത്തിനൊപ്പം കാറോടിച്ച് പോവുമ്പോഴാണ് ഷെഹാന്‍ സഞ്ചരിച്ച കാര്‍ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോവിഡ് 19നെ തുടര്‍ന്ന് ശ്രീലങ്കയില്‍ കര്‍ഫ്യൂ തുടരവെയാണ് ഇരുവരും കാറില്‍ സഞ്ചരിച്ചത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാത്തിയ ഷെഹാനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വിട്ടു.

ബംഗ്ലാദേശിനെതിരെയായിരുന്നു ഷെഹാന്റെ ഏകദിനത്തിലെ അരങ്ങേറ്റം. ബംഗ്ലാദേശ്, പാകിസ്ഥാന്‍ ശ്രീലങ്ക എന്നിവരുള്‍പ്പെട്ട 2018ലെ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലായിരുന്നു അത്. അന്ന് മൊര്‍താസ, റുബെല്‍, മഹ്മദുള്ള എന്നീ ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ കൂടാരം കയറ്റിയാണ് ഷെഹാന്‍ ഹാട്രിക് തികച്ചത്. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പ് മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ഷെഹാന്‍ കളിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഷെഹാന് ലങ്കന്‍ ഏകദിന ടീമിലേക്ക് എത്താനായിട്ടില്ല. 2018ല്‍ രണ്ട് വട്ടം ഷെഹാന്‍ ലങ്കയ്‌ക്കെതിരെ ട്വന്റി20യില്‍ കളിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ആഗ്രഹിച്ചത് കൊടുങ്ങല്ലൂരിന്റെ കാവി മണ്ണ്; നിയോഗം ഗുരുവായൂര്‍'

പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം?

'2.5 കോടി രൂപ നഷ്ടപരിഹാരം വേണം'; എഐ ഡീപ് ഫേക്കുകള്‍ക്കെതിരെ ഹർജിയുമായി ഗൗതം ഗംഭീര്‍

'ചേട്ടന്‍ ഇന്‍ ചെന്നൈ!'; ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ സിഎസ്കെ ക്യാംപില്‍

SCROLL FOR NEXT