Sports

ഹെലികോപ്റ്റര്‍ ഷോട്ടില്‍ കണ്ണ് വെച്ച് സ്റ്റീവ് സ്മിത്ത്, നെറ്റ്‌സില്‍ പ്രത്യേക പരിശീലനം 

നെറ്റ് സെഷനില്‍ കൂറ്റന്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുന്നതിന് ഇടയിലാണ് സ്മിത്ത് ഹെലികോപ്റ്റര്‍ ഷോട്ടിലും കൈവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: തന്റെ ആവനാഴിയിലേക്ക് പുതിയ ആയുധം കൂട്ടിച്ചേര്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലേക്കാണ് സ്മിത്തിന്റെ കണ്ണ്....

നെറ്റ് സെഷനില്‍ കൂറ്റന്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുന്നതിന് ഇടയിലാണ് സ്മിത്ത് ഹെലികോപ്റ്റര്‍ ഷോട്ടിലും കൈവെച്ചത്. ധോനിയുടേതിന് സമാനമായി ഹെലികോപ്റ്റര്‍ ഷോട്ട് സ്മിത്തിന്റെ ബാറ്റില്‍ നിന്നും ഇവിടെ വരുന്നു. 

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിന് സ്മിത്തിന്റെ രാജസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. അവിടെ സഞ്ജുവിനൊപ്പം നിന്ന് സ്മിത്തും തകര്‍ത്ത് കളിച്ചിരുന്നു. 47 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തി 69 റണ്‍സ് ആണ് സ്മിത്ത് നേടിയത്. 

32 പന്തില്‍ നിന്ന് സഞ്ജു 74 റണ്‍സ് അടിച്ചെടുക്കുകയും എട്ട് പന്തില്‍ നിന്ന് 26 റണ്‍സ് നേടി ആര്‍ച്ചറുടെ വെടിക്കെട്ട് വരികയും ചെയ്തപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ എത്തി. മൂന്ന് വിക്കറ്റ് നേട്ടത്തോടെ രാഹുല്‍ തിവാതിയെ ചെന്നൈയെ വീഴ്ത്തിയപ്പോള്‍ രാജസ്ഥാന്‍ സീസണ്‍ ജയത്തോടെ തുടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍