Sports

ഹോട്ടലിലെ വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; കുല്‍ദീപ് യാദവ്, ലക്ഷ്യാ തരേജ എന്നീ താരങ്ങളെ പുറത്താക്കി ഡല്‍ഹി 

ഹോട്ടലിലെ വനിതാ ജീവനക്കാരുടെ മുറിയുടെ വാതിലില്‍ വന്ന് ഇവര്‍ മുട്ടിവിളിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് വനിതാ ജീവനക്കാരോട് മോശമായി പെരുമാറി ക്രിക്കറ്റ് താരങ്ങള്‍. ഇതിന്റെ പേരില്‍ രണ്ട് അണ്ടര്‍ 23 കളിക്കാര്‍ക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുത്തു. 

ഹോട്ടലിലെ വനിതാ ജീവനക്കാരുടെ മുറിയുടെ വാതിലില്‍ വന്ന് ഇവര്‍ മുട്ടിവിളിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കളിക്കാരെ തിരിച്ചറിഞ്ഞത്. സികെ നായിഡു ട്രോഫിക്കായി കൊല്‍ക്കത്തയില്‍ കളിക്കാനെത്തിയതായിരുന്നു ടീം. കുല്‍ദീപ് യാദവ്, ലക്ഷ്യാ തരേജ എന്നീ രണ്ട് താരങ്ങളാണ് ടീം തങ്ങിയെ ഹോട്ടലിലെ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയത്. 

ഹോട്ടല്‍ അധികൃതരോട് ഡല്‍ഹി ടീം കളിക്കാരുടെ പെരുമാറ്റത്തിന്റെ പേരില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് ഡിഡിസിഎ ഡയറക്ടര്‍ സഞ്ജയ് ഭരത്വാജ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഈ രണ്ട് കളിക്കാരേയും ടീമില്‍ നിന്ന് പുറത്താക്കി. 

എന്നാല്‍ വനിതാ ജീവനക്കാരുടെ മുറിയാണെന്ന് അറിഞ്ഞല്ല വാതിലില്‍ മുട്ടിയതെന്നും, ഉറക്കെ സംസാരിച്ച് ബഹളമുണ്ടാക്കി വരവെ തമാശയ്ക്ക് ഒന്നുരണ്ട് വാതിലില്‍ മുട്ടുകയാണ് ചെയ്തതെന്നാണ് കളിക്കാരുടെ വിശദീകരണം. ഇതില്‍ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടത്തും. ഡല്‍ഹിയുടെ ഫാസ്റ്റ് ബൗളറാണ് കുല്‍ദീപ് യാദവ്. ഇഷാന്ത് ശര്‍മയ്ക്ക് പകരം രഞ്ജി ട്രോഫിയില്‍ കുല്‍ദീപിനെ ഇറക്കാനാണ് ഡല്‍ഹി ലക്ഷ്യം വെച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ