Sports

'ഹോള്‍ഡിങ്ങിനെ പോലെ, മാര്‍ഷലിനെ പോലെ'; ബൂമ്രയെ പ്രശംസ കൊണ്ട് മൂടി വിന്‍ഡിസ് ഇതിഹാസങ്ങള്‍

'ശരിയായ ഇടങ്ങളിലേക്ക് നേരെ പ്രഹരിക്കുകയാണ് അവന്‍, അധികമാര്‍ക്കും അങ്ങനെ ചെയ്യാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ:ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റില്‍ നിന്നായിരുന്നു ബൂമ്രയുടെ വരവ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ, ന്യൂബോളില്‍ ആക്രമണം അഴിച്ചുവിടുന്ന പേസര്‍ എന്ന ഭീഷണി കൂടി എതിരാളികള്‍ക്ക് മുന്‍പിലേക്ക് ബൂമ്രയില്‍ നിന്ന് വരുന്നു. ലേറ്റ് ഔട്ട്‌സ്വിങ്ങുകളിലൂടെ ആന്റിഗ്വയില്‍ വിന്‍ഡിസ് ബാറ്റ്‌സ്മാന്മാരെ കടപുഴക്കിയ ബൂമ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം...ആ കൂട്ടത്തില്‍ വിന്‍ഡിസ് ഇതിഹാസ താരങ്ങളുമുണ്ട്...

വിന്‍ഡിസ് ബൗളര്‍മാരെ കുഴയ്ക്കുന്ന ബൂമ്രയുടെ ഡെലിവറികളില്‍ ഒന്ന് കണ്ട് വിന്‍ഡിസ് ഇതിഹാസ താരം ആന്‍ഡി റോബര്‍ട്‌സ് പറഞ്ഞു, 'പെര്‍ഫക്ട് ലെങ്ത്, ഇതിലും മികച്ചത്‌ ലഭിക്കില്ല. ഈ ചെറുക്കാന്‍ മികച്ചതാണ്. ശരിയായ ഇടങ്ങളിലേക്ക് നേരെ പ്രഹരിക്കുകയാണ് അവന്‍, അധികമാര്‍ക്കും അങ്ങനെ ചെയ്യാനാവില്ല'...ആന്‍ഡി റോബര്‍ട്‌സ് പറഞ്ഞു. 

ബ്രാത്വെയ്റ്റിനെ വീഴ്ത്തിയതിന് ശേഷം ജോണ്‍ കാമ്പ്‌ബെല്ലിന്റെ കുറ്റി ബൂമ്ര തെറിപ്പിച്ചിരുന്നു. ഇത് തന്നെ അതിശയിപ്പിച്ചു എന്ന് പറഞ്ഞ റോബര്‍ട്‌സ് വിന്‍ഡിസ് മുന്‍ ഫാസ്റ്റ് ബൗളര്‍ മൈക്കല്‍ ഹോള്‍ഡിങ്ങുമായാണ് ബൂമ്രയെ താരതമ്യം ചെയ്തത്. ബൂമ്രയുടേതിന് സമാനമായ ഡെലിവറിയായിരുന്നു ഞങ്ങളുടെ കാലത്ത് ഹോള്‍ഡിങ്ങില്‍ നിന്നും വന്നത്. പിന്നെ മാല്‍തോം മാര്‍ഷല്‍. വലിയ പ്രാധാന്യമുള്ള ഡെലിവറികളാണ് ഇവ, ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തമായത്, വിന്‍ഡിസ് ഇതിഹാസ താരം പറയുന്നു. 

തന്റെ പഴയ കാലത്തേ കുറിച്ച് ബൂമ്ര ഓര്‍മപ്പെടുത്തി എന്നാണ് വിന്‍ഡിസ് മുന്‍ താരം ആംബ്രോസ് പറഞ്ഞത്. പേസ്, അഗ്രഷന്‍, ശത്രുത, തന്ത്രങ്ങള്‍ എന്നിവയിലേക്കെല്ലാം ബൂമ്രയുടെ പ്രകടനം കൂട്ടിക്കൊണ്ടു പോയി. ബാറ്റ്‌സ്മാന്മാര്‍ ചിന്തിക്കുന്നതിന് അപ്പുറം കടക്കുന്നു ബൂമ്ര. ഞങ്ങളില്‍ ഒരുവനാവാന്‍ ബൂമ്രയ്ക്കാവുമായിരുന്നു. ഏത് യുഗത്തില്‍ കളിച്ചാലും ബൗളറുടെ എല്ലാ പൂര്‍ണതയിലേക്കും എത്താന്‍ ബൂമ്രയ്ക്ക് കഴിയുമെന്നും അബ്രോസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം