ഇടതുപക്ഷം എന്ന് പറയുന്നതിനെ പിണറായി വിജയനുമായിട്ടും ഇടതുപക്ഷ സർക്കാരുമായിട്ടും എന്തിനാണ് കൂട്ടിക്കലർത്തുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്റെ പുതിയ ചിത്രം പ്രതിഛായ റിലീസിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിഛായ മാർച്ച് 26 ന് തിയറ്ററുകളിലെത്തുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഫാമിലി ഇമോഷണൽ ചിത്രമാണ് പ്രതിഛായ. ചിത്രത്തിൽ പിണറായി പ്രിയം ഉണ്ടാവുമോ എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം.
"അങ്ങനെയൊന്നുമില്ല. ഇടതുപക്ഷം എന്ന് പറയുന്നതിനെ എന്തിനാണ് പിണറായി വിജയനുമായി ചേര്‍ത്ത് വയ്ക്കുന്നത് ?. ഇടതുപക്ഷ സര്‍ക്കാരുമായി എന്തിനാണ് കൂട്ടികെട്ടുന്നത് ?. ഞാന്‍ എന്‍റെ വിദ്യാര്‍ഥി കാലം മുതലേ മാര്‍ക്സിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചും ചിന്തിച്ചുമൊക്കെ പോകുന്ന ഒരാളാണ്. അക്കാദമിക് ആയിട്ടുള്ള എന്‍റെ യാത്രയും അങ്ങനെയൊക്കെ തന്നെ ആയിരുന്നു.
അതിനെ നിങ്ങള്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായിട്ടോ ഒരു ബിംബവുമായിട്ടോ ഒന്നും ചേര്‍ക്കേണ്ട കാര്യമില്ല. പിന്നെ എല്ലാ രാഷ്ട്രീയക്കാരുമായിട്ടും ഈ രംഗത്ത് നില്‍ക്കുന്ന ആളെന്ന നിലയില്‍, വിശേഷിച്ചും ഒരു സംഘടനാ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ബന്ധമുണ്ട്.
അത് മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് ആണെങ്കിലും വി ഡി സതീശനുമായിട്ട് ആയാലും രമേശ് ചെന്നിത്തലയുമായിട്ട് ആയാലും ഗോവിന്ദന്‍ മാസ്റ്റര്‍ ആയാലും ഉണ്ട്. നമ്മുടെ പടം തുടങ്ങുന്ന ദിവസം ബിജെപിയിലെ കൃഷ്ണദാസ് അവിടെ വന്നിരുന്നു. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. അപ്പോള്‍ ആ ചോദ്യത്തിന് വലിയ പ്രസക്തി ഇല്ലല്ലോ. ഇതിനെ സിനിമയായിട്ട് കണ്ടാല്‍ മതി". -ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates