Gowri Krishnan  ഇന്‍സ്റ്റഗ്രാം
Syd

'ആരുടേയും ജീവിതത്തില്‍ ഭാരമാകാനില്ല; ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നത്'; വെളിപ്പെടുത്തി ഗൗരി കൃഷ്ണന്‍

'ചേട്ടന്‍ എവിടെ? അങ്ങോട്ട് പോകുന്നില്ലേ?' എന്നായിരുന്നു ആരാധികയുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടി ഗൗരി കൃഷ്ണന്‍. നാളുകള്‍ക്ക് ശേഷം പങ്കുവച്ച വ്‌ളോഗിന്റെ കമന്റ് ബോക്‌സില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് താനും ഭര്‍ത്താവും പിരിഞ്ഞ് കഴിയുകയാണെന്ന് നടി വെളിപ്പെടുത്തിയത്.

'ചേട്ടന്‍ എവിടെ? അങ്ങോട്ട് പോകുന്നില്ലേ?' എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ഇല്ല, ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു ഗൗരിയുടെ മറുപടി. അയ്യോ അങ്ങനൊന്നും പറയല്ലേ. എന്തുപറ്റി ചേട്ടന്‍ പാവമല്ലേ, നമുക്ക് ഒരു കൂട്ട് വേണ്ടേ ജീവിതത്തില്‍? പണിങ്ങിയിരിക്കില്ലേ എന്ന ആരാധികയുടെ മറുപടിയോടും ഗൗരി പ്രതികരിക്കുന്നുണ്ട്.

''കൂട്ട് വേണം, അതാണ് എന്റേയും പ്രശ്‌നം. പിന്നെ നല്ലൊരു കൂട്ട് ആകാന്‍ പറ്റാത്തതു കൊണ്ട് തന്നെ ആണ് ഇങ്ങനൊരു തീരുമാനം. അല്ലാതെ ആരും മോശം ആയതു കൊണ്ടല്ല'' എന്നായിരുന്നു ഗൗരിയുടെ മറുപടി. ഒരു കൂട്ട് എല്ലാവര്‍ക്കും വേണം. പക്ഷെ അത് രണ്ട് പേര്‍ക്കും വേണം ന്നെ് തോന്നണം എന്നാലേ കാര്യം ഉള്ളൂ എന്നും ഗൗരി പറയുന്നു.

''എന്തായാലും എല്ലാവരും ഒരുനാള്‍ മരിക്കും. അതിന് മുമ്പ് നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കണം. ഇന്നലെ വന്ന ആര്‍ക്കൊക്കയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പരേര്‍ക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കില്‍ എല്ലാം സ്മൂത്ത് ആയിരിക്കും'' എന്നും ഗൗരി പറയുന്നുണ്ട്.

എന്തുകൊണ്ട് പിരിഞ്ഞുവെന്ന ചോദ്യത്തിനും ഗൗരി മറുപടി നല്‍കുന്നുണ്ട്. ''പ്രണയം അടിച്ചേല്‍പ്പിക്കാനാകില്ല. സ്വാഭാവികമായി വരണം. മറ്റുള്ളവര്‍ക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു തരം ആത്മാഭിമാനം ആണ്'' എന്നായിരുന്നു ഗൗരിയുടെ മറുപടി.

''സെപ്പറേറ്റ് ആയത് അറിഞ്ഞപ്പോള്‍ ഒരു വിഷമം. ചേട്ടന്റെ അമ്മയൊക്കെ നല്ല സ്വീറ്റ് ആയിരുന്നു. ഗൗരിയെ പോലെ ഒരു ചിരി കുടുക്ക ആയിരുന്നു. രണ്ടാളും ഒന്ന് സംസാരിച്ച സോള്‍വ് ചെയ്യാവുന്ന പ്രശ്‌നം ആണെങ്കില്‍ അങ്ങനെ നോക്കു. നല്ല രീതിയില്‍ മുമ്പോട്ട് പോകാന്‍ പറ്റുന്നില്ല എങ്കില്‍ പിരിയുന്നത് ആണ് നല്ലത്. ഗൗരിയുടെ ജീവിതം ആണ് പറയാന്‍ ഞാന്‍ ആരുമല്ല എന്നാലും രണ്ടാളും ഉള്ള വീഡിയോസ് കാണുമ്പോള്‍ ഒരു മിസ്സിംഗ്'' എന്ന കമന്റിനും ഗൗരി മറുപടി നല്‍കുന്നുണ്ട്.

''നല്ല വാക്കുകള്‍ക്ക് നന്ദി. വിഡിയോയില്‍ കാണുന്ന ആളുകളായിരിക്കില്ല യഥാര്‍ത്ഥത്തില്‍. എനിക്ക് ആരുടേയും ജീവിതത്തില്‍ ഭാരമാകാന്‍ താല്‍പര്യമില്ല. സ്‌നേഹം പിടിച്ച് വാങ്ങാന്‍ പറ്റാത്ത ഒന്നാണ്'' എന്നായിരുന്നു ഗൗരി പറഞ്ഞത്.

സംവിധായകന്‍ മനോജ് പേയാടാണ് ഗൗരിയുടെ ഭര്‍ത്താവ്. 2022 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗര്‍ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായിരുന്നു മോനജ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് ഗൗരി.

Gowri Krishnan reveals she and husband Manoj Peyad are living seperately.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം

Today's Rashi Phalam June 27 | പുതിയ ജോലിയില്‍ പ്രവേശിക്കും, ദൂരയാത്രയ്ക്ക് അവസരം ലഭിക്കും

ലഹരിക്കെതിരെ മന്ത്രിയുടെ ക്ലാസ്; പഴയ ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; കൈയിലുള്ളത് മയക്കുമരുന്ന് അല്ല, മരുന്നെന്ന് വിശദീകരണം

'ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'