Irfan Pathan Says Early Wickets and Bowling Weaknesses Caused SRH Loss file
Syd

'ഹൈദരാബാദ് എന്ത് കൊണ്ട് തോറ്റു?'; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ഇർഫാൻ പഠാൻ

ഒരു ശക്തമായ ഒരു സ്‌കോർ നേടാൻ ടീമിന് സാധിച്ചില്ല. ഇതാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ലെ ആദ്യ മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിന് ആണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടീമിലെ മുൻ നിര ബാറ്റർമാരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായതും ബൗളിങ്ങിലെ പിഴവുമാണ് ഹൈദരാബാദിന്റെ തോൽവിയിലെ പ്രധാന കാരണം. ടീമിന് സംഭവിച്ച വീഴ്ചകൾ കൃത്യമായി പരിശോധിച്ച് ശക്തമായി തിരിച്ചു വരുമെന്നാണ് മത്സരത്തിന് ശേഷം ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഹൈദരാബാദിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. “സൺറൈസേഴ്‌സിന്റെ ടോപ് ഓർഡർ താരങ്ങളുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടത് ആണ് പ്രധാന പ്രശ്‌നം. ഇതോടെ പവർപ്ലെയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അത് കൊണ്ട് ഒരു ശക്തമായ ഒരു സ്‌കോർ നേടാൻ ടീമിന് സാധിച്ചില്ല. ഇതാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണം'' അദ്ദേഹം പറഞ്ഞു.

“സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് വിഭാഗവും കഴിഞ്ഞ ദിവസം പരാജയമായി മാറിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ബാറ്റർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ടീമിലെ ബൗളർമാർക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് പവർപ്ലേയിൽ ടീം പ്ലാൻ പോലെ അല്ല കാര്യങ്ങൾ സംഭവിച്ചത് എന്ന് പറയേണ്ടി വരും. ഈ പ്രശ്നവും തോൽവിക്ക് കാരണമായി'' പഠാൻ പറഞ്ഞു.

Irfan Pathan Says Early Wickets and Bowling Weaknesses Caused SRH Loss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

ദമ്പതികള്‍ക്ക് നല്ല സമയം, വീട്ടില്‍ സന്തോഷ അന്തരീക്ഷം

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

SCROLL FOR NEXT