Varada 
Syd

'ഒറ്റക്കാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തവന്‍'; മകനെക്കുറിച്ച് വരദ

എന്റെ സന്തോഷം, സമാധാനം, ധൈര്യം, സ്‌നേഹം...

സമകാലിക മലയാളം ഡെസ്ക്

മകന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നടി വരദ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മകന്റെ ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റക്കാണെന്നു ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവന്‍ തന്നെയാണെന്നാണ് മകനെക്കുറിച്ച് വരദ പറയുന്നത്. ആ വാക്കുകളിലേക്ക്:

''എന്റെ സന്തോഷം, സമാധാനം, ധൈര്യം, സ്‌നേഹം.. എല്ലാം ദേ ഈ നില്‍ക്കുന്ന ചെക്കനാണ്. അവനു മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ വിഷമിച്ചിരിക്കുന്ന കണ്ടാല്‍ ആശ്വസിപ്പിക്കുന്ന, ഉമ്മകള്‍ തന്നു വീര്‍പ്പു മുട്ടിച്ച് എന്തിനു വിഷമിച്ചു എന്ന് പോലും എന്നെ കണ്‍ഫ്യൂഷന്‍ ആക്കുന്ന, എന്നെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന, നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിക്കുന്ന, വിശേഷങ്ങള്‍ പറയുന്ന, ഓരോ ദിവസവും ഓരോ രീതികള്‍ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകള്‍ ചെയ്യുന്ന എന്റെ സല്‍പുത്രന്‍.. ജീവിതത്തില്‍ ഒറ്റക്കാണെന്നു ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവന്‍ തന്നെയാട്ടോ..

ബര്‍ത്ത് ഡെ ആയിട്ട് ഒരു മൂന്ന് ദിവസത്തെ ട്രിപ്പ് ആവാമെന്ന് കരുതി ഇറങ്ങിയതാ കുടുംബവുമായിട്ട്.. മനോഹരമായ യാത്രയായിരുന്നു. താമസം ബ്ലാങ്കറ്റ് റിവര്‍സൈഡ് മൂന്നാര്‍ എന്ന റിസോര്‍ട്ടിലും.. ഈ റിസോര്‍ട്ടിലെ എല്ലാവര്‍ക്കും ഒത്തിരി നന്ദി.. പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും.. യാത്രയും ആഘോഷവും എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ സമയം കിട്ടിയത്. ഒരു സാഹചര്യത്തിലും കൈവിട്ടു കളയാതെ കൂടെ നിന്നവര്‍ക്കും എന്നും സ്‌നേഹിക്കുന്നവര്‍ക്കും ഒത്തിരി നന്ദി. സ്‌നേഹം'' താരം പറയുന്നു.

സിനിമയിലൂടെയാണ് വരദയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ സിനിമയേക്കാള്‍ വരദയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളായിരുന്നു. അമല എന്ന പരമ്പരയിലെ നായിക വേഷം കരിയറില്‍ ബ്രേക്കായി. അതേസമയം വരദയുടെ ദാമ്പത്യ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ ജിഷിന്‍ മോഹനെയാണ് വരദ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

Actress Varada pens an emotional note on her son's birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് പ്ലാന്‍റ് ആക്രമിച്ചു

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 1,840 രൂപ കൂടി

ടീച്ചര്‍ക്ക് സേതു ഡെഡിക്കേറ്റ് ചെയ്ത പാട്ട്; 'ഒരു ദുരൂഹ സാഹചര്യത്തിലെ' ഗാനം പുറത്ത്

ശനിയാഴ്ചവരെ ശക്തമായ മഴ തുടരും; റാസല്‍ഖൈമയില്‍ രേഖപ്പെടുത്തിയത് 77.5 മില്ലിലിറ്റര്‍; യുഎഇയെ വിറപ്പിച്ച് പേമാരിയും കാറ്റും

SCROLL FOR NEXT