'Anthropic with best AI is like Hitler with nuclear bomb' 
Technology

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'

വന്‍കിട കമ്പനികള്‍ ശക്തമായ എഐ സാങ്കേതികവിദ്യ കുത്തകയാക്കി വെക്കുന്നത് തടയണമെന്നാണ് ലിയുവിന്റെ വാദം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഡീപ്സീക്ക് കേര്‍ണല്‍ എന്‍ജിനീയറായ ഷെങ്‌യു ലിയു പസിദ്ധീകരിച്ച ബ്ലോഗ്‌പോസ്റ്റില്‍ എഐയുടെ അപകടത്തെ കുറിച്ചുള്ള വിശേഷണം ആഗോള ടെക് ലോകത്ത് ചര്‍ച്ചയാകുന്നു. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) രംഗത്തെ ആധിപത്യത്തെക്കുറിച്ചും ഭാവി സമൂഹത്തെക്കുറിച്ചും കടുത്ത ആശങ്കകളും നിരീക്ഷണങ്ങളുമാണ് അദ്ദേഹം ഇതില്‍ പങ്കുവെച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഏറ്റവും മികച്ചതും സുരക്ഷിതവുമായ മോഡലുകള്‍ നിര്‍മ്മിക്കുന്ന ആന്ത്രോപിക് കമ്പനിക്കെതിരെയാണ് എന്‍ജിനീയര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ആന്ത്രോപിക് പോലെയുള്ള ക്ലോസ്ഡ്-സോഴ്‌സ് കമ്പനികള്‍ എജിഐ സാങ്കേതികവിദ്യ ആദ്യം സ്വന്തമാക്കുന്നത്, രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് മുമ്പ് ഹിറ്റ്ലര്‍ അണുബോബ് സ്വന്തമാക്കുന്നതിന് തുല്യമായ വലിയ ഭീഷണിയാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

വന്‍കിട കമ്പനികള്‍ അതിശക്തമായ എഐ സാങ്കേതികവിദ്യ കുത്തകയാക്കി വെക്കുന്നത് തടയണമെന്നാണ് ലിയുവിന്റെ വാദം. ഇതിന് ബദലായി ഡീപ്സീക്ക് പിന്തുടരുന്നതുപോലെ ശക്തവും വേഗതയേറിയതുമായ എഐ സാങ്കേതികവിദ്യകള്‍ എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലോ ഓപ്പണ്‍ സോഴ്‌സ് ആയോ ലഭ്യമാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ മാത്രമേ സുരക്ഷ ഉറപ്പാക്കാനാകൂ എന്ന് ലിയു കരുതുന്നു.

എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ മാത്രമേ സുരക്ഷ ഉറപ്പാക്കാനാകൂ

എഐയുടെ അതിവേഗ വളര്‍ച്ച മനുഷ്യസമൂഹത്തെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലേക്ക് നയിക്കുമെന്ന് ലിയു പ്രവചിക്കുന്നു. കുറച്ചുപേരുടെ കൈയില്‍ മാത്രം എഐ സാങ്കേതികവിദ്യ കേന്ദ്രീകരിക്കപ്പെടുകയും, സാധാരണക്കാര്‍ക്ക് ദുര്‍ബലമായ എഐ മാത്രം ലഭ്യമാകുന്നതുമായ സൈബര്‍പങ്ക് അവസ്ഥ. ഇത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്നെന്നേക്കുമായി വര്‍ധിപ്പിക്കും. ഉല്‍പാദനക്ഷമത പൂര്‍ണമായി സ്വതന്ത്രമാക്കപ്പെടുകയും, സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും തുല്യമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വ്യവസ്ഥയാണ് ഭാവിയിലെ നിലനില്‍പ്പിന് അനുയോജ്യമായ ഏക മാര്‍ഗമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

താന്‍ ഉള്‍പ്പെടെയുള്ള മനുഷ്യ ഡെവലപ്പര്‍മാരുടെ തൊഴിലിനെ എഐ എങ്ങനെ ബാധിക്കുന്നുവെന്നും ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഡീപ്സീക്കിന്റെ പ്രധാന കോഡിങ് ഓപ്പറേറ്ററുകള്‍ എഴുതിയത് താനാണെങ്കിലും, വരുംകാലങ്ങളില്‍ എഐ തന്നെക്കാള്‍ മികച്ച രീതിയില്‍ കോഡുകള്‍ എഴുതുമെന്ന് അദ്ദേഹം സമ്മതിക്കുന്നു. എഐയുടെ സഹായത്തോടെ ശരാശരി എന്‍ജിനീയര്‍മാര്‍ പോലും വേഗത്തില്‍ കോഡുകള്‍ നിര്‍മ്മിക്കുന്നത് പുതിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലിയു മുന്നറിയിപ്പ് നല്‍കുന്നു.

Anthropic with best AI is like Hitler with nuclear bomb, DeepSeek engineer says communism only safe future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം