Beware of AI Voice Scams Using Familiar Voices. AI IMAGE
Technology

ശബ്ദം കേട്ട് വിശ്വസിക്കല്ലേ! പുതിയ AI തട്ടിപ്പിനെ അറിയാം

പരിചയമുള്ളയാളാണെന്ന് കരുതി പണം അയച്ചു നൽകരുത്. അത് ഒരു തട്ടിപ്പ് ആകാൻ സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സുഹൃത്തോ ബന്ധുവോ പരിചയമുള്ള മറ്റൊരാളോ നിങ്ങളുടെ ഫോണിൽ വിളിച്ച് അടിയന്തരമായി പണം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും? നമ്മൾ സാധാരണ പണം അയച്ചു കൊടുക്കാറാണ് പതിവ്. എന്നാൽ ശബ്ദം കേൾക്കുമ്പോൾ പരിചയമുള്ളയാളാണെന്ന് കരുതി പണം അയച്ചു നൽകരുത്. അത് ഒരു തട്ടിപ്പ് ആകാൻ സാധ്യതയുണ്ട്. നിർമിതബുദ്ധി (AI) ഉപയോഗിച്ച് ഒരാളുടെ ശബ്ദം അനുകരിച്ച് പണം തട്ടുന്ന രീതിയാണ് AI വോയ്സ് ക്ലോണിങ് തട്ടിപ്പ്.

എങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത്?

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ, ശബ്ദ സന്ദേശങ്ങൾ തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന ശബ്ദ സാമ്പിളുകൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് ഒരാളുടെ ശബ്ദത്തിന് സമാനമായ ശബ്ദം സൃഷ്ടിക്കാൻ സാധിച്ചേക്കാം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിചയമുള്ളയാളുടെ ശബ്ദത്തിൽ ഫോൺ വിളിക്കുകയോ ഓഡിയോ സന്ദേശം അയയ്ക്കുകയോ ചെയ്യാം.

അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിൽ അടിയന്തരമായി പണം ആവശ്യമാണെന്നും സുഹൃത്തിനെ സഹായിക്കണമെന്നും പറഞ്ഞായിരിക്കും പലപ്പോഴും പണം ആവശ്യപ്പെടുന്നത്. ചിലപ്പോൾ ഫോൺ നഷ്ടപ്പെട്ടതായോ മറ്റൊരാളുടെ നമ്പറിൽ നിന്നാണ് വിളിക്കുന്നതെന്നോ പറഞ്ഞ് സംശയം ഒഴിവാക്കാനും ശ്രമിക്കാം. അടിയന്തര സാഹചര്യമാണെന്ന് വിശ്വസിപ്പിച്ച് ചിന്തിക്കാൻ സമയം നൽകാതെ പണം അയപ്പിക്കുകയാണ് തട്ടിപ്പിന്റെ ലക്ഷ്യം.

തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷപ്പെടാം?

പരിചയമുള്ളയാളുടെ ശബ്ദത്തിൽ പണം ആവശ്യപ്പെട്ടാൽ ആദ്യം ആ വ്യക്തിയുടെ ഒറിജിനൽ ഫോൺ നമ്പറിൽ തിരികെ വിളിച്ച് കാര്യം ഒരിക്കൽ കൂടി തിരക്കുക. നിങ്ങൾക്ക് കാൾ വന്ന നമ്പറിൽ തന്നെ തിരിച്ചു വിളിക്കാതെ ആ വ്യക്തിയുടെ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ സുഹൃത്തുക്കളോടോ വിവരം അന്വേഷിക്കുക.

പണം അയയ്ക്കുന്നതിന് മുമ്പ് വിഡിയോ കോൾ ചെയ്യുകയോ നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തുകയോ ചെയ്യാം. എന്നാൽ AI സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോയും സൃഷ്ടിക്കാനാകുമെന്നതിനാൽ വിഡിയോ കോൾ മാത്രം പൂർണമായ ഉറപ്പായി കാണരുത്.

OTP, UPI PIN, ബാങ്ക് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. പണം അയയ്ക്കാൻ സമ്മർദം ചെലുത്തുകയോ രഹസ്യമായി ഇടപാട് നടത്താൻ ആവശ്യപ്പെടുകയോ ചെയ്താൽ കൂടുതൽ ജാഗ്രത പാലിക്കണം.

തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?

പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ ബന്ധപ്പെടുകയും ഇടപാട് തടയാനോ തുടർനടപടി സ്വീകരിക്കാനോ ആവശ്യപ്പെടുക.സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാം. കൂടാതെ ഔദ്യോഗിക സൈബർ ക്രൈം പോർട്ടലായ cybercrime.gov.in വഴിയും പരാതി നൽകാം.

Beware of AI Voice Scams Using Familiar Voices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഡിജിപി അജിത്കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 4 മാസത്തേക്ക് കൂടി നീട്ടി

'തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഇര്‍ഫാന് അറിയാമായിരുന്നു; രോഗാവസ്ഥ മറച്ചുവച്ച് അഭിനയിച്ചു'; സംവിധായകന്‍ പറയുന്നു

മാസവസാനം കീശ കാലിയാണോ?; 'നോ സ്പെൻഡ് ചലഞ്ച്' ട്രൈ ചെയ്യൂ...

ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

കാംപസിൽ സംഘർഷം; ജാമിയ മില്ലിയയിൽ മുഴുവൻ ക്ലാസുകളും ഓൺലൈനിലേക്ക്