സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണ്. ഫോണില്‍ ചാര്‍ജ് തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതും പതിവാണ്. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വിവരങ്ങള്‍ അറിയാനും സഹായത്തിന് വിളിക്കാനും ഫോണ്‍ അത്യാവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ തീരാതിരിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ അറിയാം.
രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെങ്കില്‍ അത്യാവശ്യമില്ലാത്ത രണ്ടാമത്തെ സിം ഓഫാക്കി വെക്കുക. നെറ്റ്വര്‍ക്ക് സെര്‍ച്ചിലൂടെ നഷ്ടമാകുന്ന ബാറ്ററി ചാര്‍ജ് ഇതിലൂടെ ലാഭിക്കാം.
ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുമ്പോള്‍ ഡിസ്പ്ലേ താനേ ഓഫാകുന്ന സമയപരിധി സ്‌ക്രീന്‍ ടൈം ഔട്ട് പരമാവധി കുറക്കുക
ഫോണ്‍ റിങ് ചെയ്യുമ്പോഴുള്ള വൈബ്രേഷനും ടൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കീബോര്‍ഡ് വൈബ്രേഷനും ഓഫാക്കുക
5ജി നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി വളരെ വേഗത്തില്‍ തീര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സെറ്റിങ്‌സില്‍ പോയി 5ജി ഓഫാക്കി ഫോണ്‍ 4ജി/LTE മോഡിലേക്ക് മാറ്റുക.
വാട്സ്ആപ്പ് പോലെയുള്ള ചാറ്റിങ് ആപ്പുകളില്‍ വരുന്ന ചിത്രങ്ങളും വിഡിയോകളും തനിയെ ഡൗണ്‍ലോഡ് ആകുന്നത് ഓഫാക്കി വെക്കുക. ഇത് ബാറ്ററിയും മൊബൈല്‍ ഡാറ്റയും ഒരുപോലെ ലാഭിക്കാന്‍ സഹായിക്കും.
വോയ്സ് അസിസ്റ്റന്റുകള്‍ പോലെയുള്ള ഫീച്ചറുകള്‍ ഫോണില്‍ എപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് കുറയാന്‍ ഇടവരും, ഇവ ഓഫാക്കി വെക്കുക
ഫോണിന്റെ ഡിസ്പ്ലേ സെറ്റിങ്‌സില്‍ പോയ സ്‌ക്രീന്‍ റീഫ്രഷ് റേറ്റ് 60Hz ലേക്ക് കുറയ്ക്കുക.
റേഞ്ച് വളരെ കുറവുള്ള സ്ഥലങ്ങളിലാണ് നിങ്ങളെങ്കില്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കുക
ഹോട്ട്സ്‌പോട്ട്, വൈഫൈ സ്‌കാനിങ്, ബ്ലൂടൂത്ത് സ്‌കാനിങ് എന്നിവ ആശ്യമില്ലെങ്കില്‍ ഓഫാക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates