Gemini 4 Carbon 
Technology

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി

ആര്‍ഗോണിനെ അപേക്ഷിച്ച് ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകള്‍ നിര്‍മ്മിക്കാന്‍ കാര്‍ബണിന് സാധിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി ഗൂഗിള്‍. കോഡിങ്, സങ്കീര്‍ണ്ണമായ എഞ്ചിനീയറിങ് ജോലികള്‍, സൈബര്‍ സുരക്ഷ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത മോഡലാണിത്. രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ ഗൂഗിള്‍ ജെമിനി 4 ആര്‍ഗോണ്‍ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തല്‍, അപകടസാധ്യതകള്‍ വിലയിരുത്തല്‍ പിഴവുകള്‍ പരിഹരിച്ച് സുരക്ഷിതമാക്കല്‍ എന്നിവയില്‍ അത്യാധുനികമായ പ്രകടനമാണ് ജെമിനി 4 കാര്‍ബണ്‍ കാഴ്ചവെക്കുന്നത്.

ആര്‍ഗോണിനെ അപേക്ഷിച്ച് ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകള്‍ നിര്‍മ്മിക്കാന്‍ കാര്‍ബണിന് സാധിക്കും. ദിവസങ്ങളോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് സങ്കീര്‍ണ്ണമായ കോഡിങ് പ്രശ്‌നങ്ങള്‍ക്കും സിസ്റ്റം ബഗുകള്‍ക്കും സ്വയം പരിഹാരം കണ്ടെത്താന്‍ ഈ മോഡലിന് ശേഷിയുണ്ട്.ഗൂഗിളിന്റെ അഭിപ്രായത്തില്‍ ആര്‍ട്ടിഫിഷ്യല്‍ അനാലിസിസ് ഇന്റലിജന്‍സ് ഇന്‍ഡക്‌സ് 5.0 ല്‍ 59 സ്‌കോറുമായി ജെമിനി 4 കാര്‍ബണ്‍ ഒന്നാം സ്ഥാനത്താണ്.

കോഡിങ്, ശാസ്ത്രീയ ജോലികള്‍, വെബ് ഡെവലപ്പിങ്, മള്‍ട്ടിമോഡല്‍ എന്നിവയിലുടനീളം മോഡല്‍ മികച്ച പെര്‍ഫോര്‍മെന്‍സ് നല്‍കുന്നുവെന്ന് കമ്പനി പറഞ്ഞു. വ്യാജവിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനും പ്ലഗിന്‍/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ട്. യു.എസ് ഗവണ്‍മെന്റിന്റെ പ്രീറിലീസ് പരിശോധനകളുടെയും ഗൂഗിളിന്റെ 'ഫെയര്‍വിന്‍ഡ് പ്രോഗ്രാമിന്റെ' ഭാഗമായും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കാണ് കാര്‍ബണ്‍ ലഭ്യമാക്കുന്നത്.

Google unveils Gemini 4 Carbon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ടച്ച്സ്‌ക്രീനുമായി ആപ്പിള്‍ മാക്ബുക്ക് പ്രോ; ഇന്ത്യയിലെ വില 3.49 ലക്ഷം രൂപ മുതല്‍; ഫീച്ചറുകള്‍ അറിയാം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ