Anil and Jessica complete 'space walk', video nasa
Technology

6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം; 'സ്‌പേസ് വാക്ക്' പൂര്‍ത്തിയാക്കി അനിലും ജെസീക്കയും, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

വാഷിങ്ടണ്‍: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി മലയാളിയായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. ആദ്യമായി ബഹരിരാകാശത്ത് നടക്കുന്ന(സ്‌പേസ് വാക്ക്) മലയാളിയെന്ന അപൂര്‍വ നേട്ടമാണ് അനില്‍ മേനോന്‍ സ്വന്തമാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ അനില്‍ മേനോനും ജെസീക്ക മേയറും ചേര്‍ന്ന് തങ്ങളുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05-നാണ് ഇരുവരുടെ സ്‌പേസ് വാക്ക് തുടങ്ങിയത്. ഏകദേശം 6 മണിക്കൂറും 27 മിനിറ്റും നീണ്ടു ഇത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സോളാര്‍ സംവിധാനം ആധുനികവത്കരിക്കുകയായിരുന്നു ലക്ഷ്യം.

പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ ഘടിപ്പിക്കാനായി ക്വസ്റ്റ് എയര്‍ലോക്ക് ഗേറ്റ്വേ വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെ 8.33ന് (വൈകിട്ട് 6.03 ഐഎസ്ടി) ആരംഭിച്ച ദൗത്യം ഇഡിടി സമയം മൂന്നിനാണ് (വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഐഎസ്ടി) പൂര്‍ത്തീകരിച്ചത്. ഐആര്‍ഒഎസ്എ എന്നറിയപ്പെടുന്ന റോള്‍ ഔട്ട് സോളാര്‍ അറേകളുടെ ഭാവിയിലെ ഇന്‍സ്റ്റലേഷന് ഈ ദൗത്യം സഹായകമാകും. ഇത് അധിക വൈദ്യുതി നല്‍കുന്നതിനും നിര്‍ണായക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതവും നിയന്ത്രിതവുമായ ഡിയോര്‍ബിറ്റിനും സഹായിക്കുമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ കെ പി ശങ്കരന്‍ മേനോന്റെയും യുക്രൈയ്ന്‍കാരിയായ എലിസബത്ത് സമോയ്ലെങ്കോയുടെയും മകനാണ് 49കാരനായ അനില്‍. രണ്ടായിരത്തി ഇരുപത്തിനാല് സെപ്റ്റംബറില്‍ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വില്‍ഹെം ആണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിക്ഷേപണം കാണാന്‍ അന്നയും മക്കളും ബൈക്കനൂരില്‍ എത്തിയിരുന്നു.

Malayalis make historic achievement in space; Anil and Jessica complete 'space walk', video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

ചേട്ടന്‍ എത്തി, അനയത്തിയ്ക്ക് കൂട്ടായി; 'തുടക്കം' ആദ്യ ഷോയ്ക്ക് വിസ്മയ്‌ക്കൊപ്പം പ്രണവും, വിഡിയോ

വീടിനുള്ളിൽ ദുർ​ഗന്ധമുണ്ടോ? ബേക്കിങ് സോഡ കൊണ്ടൊരു പരീക്ഷണം നോക്കിയാലോ!

ഷമി, സർഫറാസ്, ഈശ്വരൻ... പുരികം ഉയരും ചില 'അ​ഗാർക്കർ തഴയലുകൾ'