ക്വാല്‍കോം Qualcomm
Technology

എഐയോടൊപ്പം മുന്നേറും, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഏറ്റവും വേഗമേറിയ ചിപ്പുമായി ക്വാല്‍കോം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയും നല്‍കുന്ന ചിപ്പുകള്‍ ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നാണ് അവകാശവാദം. യുഎസില്‍ നടന്ന സ്നാപ്ഡ്രാഗണ്‍ ഉച്ചകോടിയിലാണ് ചിപ്പുകള്‍ കമ്പനി പ്രഖ്യാപിച്ചത്.

പുതിയ രണ്ട് സ്നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമുകളും ക്വാല്‍കോമിന്റെ കസ്റ്റം ഒറിയോണ്‍ സിപിയു , അഡ്രിനോ ജിപിയു , ഹെക്സാഗണ്‍ എന്‍പിയു എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ശക്തമായ മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 എന്ന് ക്വാല്‍കോം അവകാശപ്പെടുന്നു.

പുതിയ സ്നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ഏജന്റിക് എഐയ്ക്കാണ് ക്വാല്‍കോം പ്രാധാന്യം നല്‍കുന്നത്. ദൈനംദിന ജോലികള്‍ ചെയ്യുന്നതിനായി എഐ ഏജന്റുകളെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഈ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6

പുതിയ രണ്ട് ചിപ്പുകളില്‍ കൂടുതല്‍ ശക്തമായത് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6 ആണ്. ഗെയിമിങ്, എഐ, കാമറ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിരവധി നവീകരണങ്ങള്‍ ഇതിലുണ്ട്. ഗെയിമിങ്ങിനായി, ഗ്രാഫിക്സും കാഴ്ചകളും മെച്ചപ്പെടുത്താന്‍ ക്വാല്‍കോമിന്റെ പുതിയ അഡ്രിനോ ന്യൂറല്‍ ഫ്യൂഷന്‍ എഐ ഉപയോഗിക്കുന്നു. ഇത് കൂടുതല്‍ സമയം തടസ്സമില്ലാതെ ഗെയിം കളിക്കാന്‍ ഫോണുകള്‍ക്ക് പിന്തുണ നല്‍കുന്നു. കാമറകളുടെ കാര്യത്തില്‍ ഈ ചിപ്പ് അഡ്വാന്‍സ്ഡ് പ്രൊഫഷണല്‍ വിഡിയോ, ഇന്റലിജന്റ് പിക്സല്‍ കണ്‍ട്രോള്‍ എന്നിവയെ പിന്തുണയ്ക്കുന്നു. 5.0GHz വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന സിപിയു എസ്ട്രീം ജെന്‍ 6-ലുണ്ട്.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6

എസ്ട്രീം പതിപ്പിലുള്ളതുപോലെ തന്നെ 2nm പ്രോസസ്സറും ക്വാല്‍കോമിന്റെ ഒറിയോണ്‍ സിപിയു, അഡ്രിനോ ജിപിയു, ഹെക്സാഗണ്‍ എന്‍പിയു എന്നിവയും തന്നെയാണ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6-ലും ഉപയോഗിച്ചിരിക്കുന്നത്. എസ്ട്രീം ജെന്‍ 6 ആണ് കൂടുതല്‍ ശക്തമായതെങ്കിലും, എഐ, ഗെയിമിങ്, കാമറ, കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകള്‍ കൂടുതല്‍ പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്തിക്കാന്‍ ഈ ചിപ്പിന് സാധിക്കും.

Qualcomm’s New Chips Power AI for Top Android Phones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭിന്നാഭിപ്രായം സ്വാഭാവികം, എസ്‌ഐആറിലെ തീരുമാനങ്ങള്‍ ഏകകണ്ഠം; വാര്‍ത്തയില്‍ വന്നത് ഒരുവശം മാത്രം'

പ്രകാശ് ജാവഡേക്കറെ മാറ്റി, കേരളത്തിന്റ പ്രഭാരിയായി എം നാഗരാജ്; അനില്‍ ആന്റണിക്ക് ഗോവയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

റൊണാൾഡീഞ്ഞോയെയും സംഘത്തെയും വലച്ച പകർച്ച വ്യാധി, എന്താണ് 'യെല്ലോ ഫീവർ'? ഡോ. ഇഖ്ബാൽ എഴുതുന്നു

ചിന്നക്കനാലിലെ ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണം: മാറ്റിപ്പാർപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് എം എം മണി

നിങ്ങള്‍ക്ക് ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടോ?, ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം; വിശദാംശങ്ങള്‍