രസഗുളയെന്ന് പറഞ്ഞ് സുഹൃത്ത് നല്‍കി; വായിലിട്ട് കടിച്ച 35കാരന് ദാരുണാന്ത്യം

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം
 A 35-year-old man named Rajendra Barautia died after biting into a homemade bomb
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ഭോപാല്‍: സുഹൃത്ത് രസഗുളയാണെന്ന് പറഞ്ഞ് നല്‍കിയ നാടന്‍ ബോംബ് വായിലിട്ട് കടിച്ച 35കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ ചന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറൗട്ടിയ ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് രാം ഭഗത് ബറോട്ടിയക്കെതിരേ നരഹത്യ, സ്‌ഫോടകവസ്തു നിയമം എന്നീ പ്രകാരം പോലീസ് കേസെടുത്തു.

വായിലേക്ക് വെച്ചയുടന്‍ ബോംബ് പൊട്ടിത്തെറിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. നവംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് കോത്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പദാരിയ ഗ്രാമത്തിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഗ്രാമവാസികള്‍ക്കൊപ്പം തീ കായുന്നതിനിടെ സുഹൃത്തായ രാം ഭഗത് രസഗുളയുടെ രൂപത്തിലുള്ള ബോംബ് രാജേന്ദ്രയുടെ വായില്‍ വെച്ചുകൊടുക്കുകയായിരുന്നു. ഇരുവരും തമാശപറഞ്ഞ് സംസാരിച്ചിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. രസഗുളയാണെന്നു കരുതി രാജേന്ദ്ര ഇത് കടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ദിന്‍ഡോരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ഈ മേഖലയിലെ ചില ഗ്രാമീണരും ആദിവാസി വിഭാഗങ്ങളും ഇത്തരം നാടന്‍ ബോംബുകള്‍ നിര്‍മിക്കാറുണ്ട്. മാവ് കുഴച്ച് ഉരുട്ടിയശേഷം അതിനുള്ളില്‍ പടക്കങ്ങളില്‍നിന്നോ ക്വാറികളില്‍നിന്നോ ശേഖരിക്കുന്ന വെടിമരുന്ന് നിറച്ചാണ് ഇവ തയ്യാറാക്കുന്നത്.

ചോദ്യം ചെയ്യലില്‍, ഒരു കുട്ടിയാണ് തനിക്ക് ബോംബ് തന്നതെന്നാണ് രാം ഭഗത് പൊലീസിനോട് പറഞ്ഞത്. ഈ കുട്ടിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ വ്യക്തിപരമായ വൈരാഗ്യം എന്തെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

Summary

35-year-old man named Rajendra Barautia died after biting into a homemade bomb

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER