WhatsApp Business Paid Services: Meta Imposes New Message Charges AI Generated Image
Technology

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഈ സേവനങ്ങള്‍ക്ക് ഇനി പണം നല്‍കണം

ഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ. മുന്‍പ് സൗജന്യമായി നല്‍കിയിരുന്ന ചില കസ്റ്റമര്‍ സര്‍വീസ് സന്ദേശങ്ങള്‍ക്കും യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കുമാണ് ഒക്ടോബര്‍ 1 മുതല്‍ മെറ്റ പണം ഈടാക്കാന്‍ തുടങ്ങുന്നത്. ഓരോ വാട്സ്ആപ്പ് ബിസിനസ് നമ്പറിനും പ്രതിമാസം 1,000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും. എന്നാല്‍ 1,001-ാമത്തെ സന്ദേശം മുതല്‍ നിശ്ചിത നിരക്ക് ഈടാക്കും.

ഇന്ത്യയില്‍ സര്‍വീസ് മെസേജുകള്‍ക്ക്, സന്ദേശമൊന്നിന് 0.115 രൂപ അഥവാ 11.5 പൈസ ആണ് മെറ്റ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ഈടാക്കും. കസ്റ്റമര്‍ സര്‍വീസ് വിന്‍ഡോയ്ക്കുള്ളില്‍ അയക്കുന്ന ഓര്‍ഡര്‍ കണ്‍ഫര്‍മേഷന്‍, ഡെലിവറി അപ്ഡേറ്റുകള്‍ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്കും ഇനി മുതല്‍ നിരക്ക് ബാധകമായിരിക്കും.

അതേസമയം, വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളെയും, സൗജന്യ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികളെയും ഈ നിരക്ക് വര്‍ധന ബാധിക്കില്ല. വലിയ സംരംഭങ്ങള്‍ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം (API) ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്. എന്നാല്‍ പെയ്ഡ് ഉപയോക്താക്കള്‍ക്കായി പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

Meta Introduces Paid Services for WhatsApp Business: New Pricing Structure Explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗുരുതര പരിക്കേറ്റിട്ടും അസാമാന്യ ധൈര്യം കാണിച്ചു, രാജ്യത്തിന് അഭിമാനം'; ഫ്‌ളൈദുബായ് ക്യാപ്റ്റനെ പ്രശംസിച്ച് പ്രധാനമന്ത്രി

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക്

'ആദ്യം മൂത്ത മകളെ, മരണം ഉറപ്പാക്കിയ ശേഷം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു': കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ

NISH Job Vacancy: അധ്യാപകർക്ക് അവസരം; നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം