ആര്‍ബിഐ ഫയൽ
Technology

ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ഇഎംഐ ആയി വാങ്ങുമ്പോള്‍ അടവ് മുടങ്ങിയാല്‍ വായ്പ നല്‍കിയ സ്ഥാപനത്തിന് ഫോണ്‍ ഉടമയുടെ അനുവാദമില്ലാതെ ലോക്ക് ചെയ്യാന്‍ കഴിയുമോ? ഇത്തരം നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ(ആര്‍ബിഐ) പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്.

ബാങ്കുകള്‍ക്കും നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍ അല്ലെങ്കില്‍ ലാപ്ടോപ്പുകള്‍ എന്നിവ എപ്പോള്‍ ലോക്ക് ചെയ്യാന്‍ കഴിയും, ഡിവൈസ് ലോക്ക് ചെയ്താല്‍ പിന്നെ ഏതൊക്കെ സേവനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണം, കുടിശ്ശിക തീര്‍ന്ന ശേഷവും ഡിവൈസില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് തുടര്‍ന്നാലുള്ള നഷ്ടപരിഹാരം എന്നിവയെക്കുറിച്ച് വിശദമായ നിയമങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വായ്പകള്‍ തിരിച്ച പിടിക്കുന്നത്, റിക്കവറി ഏജന്റുമാരെ ഉള്‍പ്പെടുത്തുന്നത്, സ്ഥാപനങ്ങളുടെ പെരുമാറ്റം എന്നിവ സംബന്ധിച്ചും നിര്‍ദേശങ്ങളിലുണ്ട്.2027 ജനുവരി 1 മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഡിവൈസുകള്‍ എപ്പോള്‍ ലോക്ക് ചെയ്യാം

ഉപയോക്താവിന്റെ എല്ലാ ഡിവൈസും ലോക്ക് ചെയ്യാന്‍ വായ്പാ ദാതാവിന് കഴിയില്ല. ഏത് ഡിവൈസാണോ വായ്പയിലൂടെ വാങ്ങിയത് അതുമാത്രം ലോക്ക് ചെയ്യാനെ കഴിയൂ. കൂടാതെ ഇഎംഐ മുടങ്ങിയാല്‍ ഉടന്‍ തന്നെ ഉപകരണം റിമോട്ട് ആയി നിയന്ത്രിക്കാന്‍ വായ്പ നല്‍കുന്നവര്‍ക്ക് കഴിയില്ല. 30 ദിവസമെങ്കിലും കുടിശ്ശികയായാല്‍ മാത്രമേ ഇനിന് സാധിക്കുകയുള്ളു.

കൂടാതെ ഒറ്റയടിക്ക് ഉപകരണം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കാന്‍ പാടില്ല. പകരം ഘട്ടം ഘട്ടമായി ചെയ്യാം. വായ്പ 60 ദിവസത്തോളം കുടിശ്ശികയായാല്‍ മാത്രമേ ഉപകരണത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയൂ.

ഡിവൈസ് പൂര്‍ണമായി ലോക്ക് ചെയ്യാന്‍ പാടില്ല

ഡിവൈസ് ലോക്ക് ചെയ്താലും അവശ്യ സേവനങ്ങള്‍ പൂര്‍ണമായി ലോക്ക് ചെയ്യാന്‍ വായ്പാ ദാതാവിന് കഴിയില്ല. ഇന്‍കമിങ് ഫോണ്‍ കോളുകള്‍, എസ്എംഎസ് സേവനങ്ങള്‍, എസ്ഒഎസ് ഫങ്ഷനുകള്‍, ജോലിയും തൊഴിലും മുന്നോട്ടുപോകാന്‍ ആവശ്യമായ ഫീച്ചറുകള്‍ എന്നിവ നിര്‍ബന്ധമായും നല്‍കണം.

കൂടാതെ വായ്പയെടുത്തവരുടെ വ്യക്തിഗത വിവരങ്ങളായ കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, എസ്എംഎസ് സന്ദേശങ്ങള്‍, കോള്‍ ലോഗുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, വായ്പ വീണ്ടെടുക്കലുമായി ബന്ധമില്ലാത്ത വ്യക്തിഗത ഡാറ്റ എന്നിവ ഒരുകാരണവശാലും വായ്പ നല്‍കിയവര്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സേവനങ്ങളില്‍ നിയന്ത്രണം ഏര്‍െപ്പടുത്തുന്നതിന് മുമ്പ് വായ്പയെടുത്തവര്‍ക്ക് വിവരം നല്‍കണം. ഇഎംഐ മുടങ്ങിയാല്‍ ഡിവൈസ് റിമോട്ടായി നിയന്ത്രിക്കപ്പെടാനുള്ള സാധ്യത വായ്പ അനുവദിക്കുന്ന സമയത്തുതന്നെ വ്യക്തമായി വെളിപ്പെടുത്തണം.

പണം അടച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഡിവൈസ് അണ്‍ലോക്ക് ചെയ്യണം

പണമടച്ചതിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഡിവൈസ് അണ്‍ലോക്ക് ചെയ്യണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഇല്ലെങ്കില്‍ വായ്പ ദാതാവ് നഷ്ടപരിഹാരം നല്‍കണം. ഒരു മണിക്കൂറിന് 250 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

Will the smartphone be locked if EMI payment is missed? Know the new instructions of RBI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഒരു തലയണ എത്ര നാൾ ഉപയോ​ഗിക്കാം? എപ്പോൾ മാറ്റണം?

'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ