Adv TB Mini Interview Special Arrangement
വിഡിയോ

കേസിലെ പ്രധാന തെളിവ് മെമ്മറി കാർഡ് | Advocate T B Mini Interview

സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ ആണ് ഞാന്‍ ചെയ്ത കേസ്. അതില്‍ താന്‍ തോറ്റിട്ടില്ലെന്ന് അഭിഭാഷക ടി ബി മിനി. കേസില്ലാ വക്കീല്‍ അല്ല ഞാന്‍. പ്രധാനപ്പെട്ട തെളിവ് മെമ്മറി കാര്‍ഡ് ആയിരുന്നു. മെമ്മറി കാര്‍ഡ് നശിച്ചിരുന്നെങ്കില്‍ പള്‍സര്‍ സുനി അടക്കം രക്ഷപ്പെടുമായിരുന്നുവെന്നും മലയാളം ഡയലോഗ്‌സില്‍ ടി ബി മിനി പറഞ്ഞു.

എന്നെ ആക്രമിക്കുന്നവര്‍ വിവരം ഇല്ലാത്തതുകൊണ്ട് പറയുന്നതാണ്. ആക്രമിക്കുന്നവര്‍ക്ക് എന്തും പറയാം. സൂര്യ നെല്ലി കേസിലെ പെണ്‍കുട്ടിയെ കണ്ടിരുന്നു. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്ന് വരെ ജഡ്ജ്‌മെന്റുണ്ടായി. അത് ഞെട്ടിക്കുന്നതായിരുന്നു. അന്ന് പ്രതിഷേധിക്കാന്‍ ധൈര്യമുണ്ടായിരുന്നത് ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍ക്കാണെന്നോര്‍ക്കണം. അന്ന് ഒരു തമാശയുണ്ടായി. പ്രതിഷേധത്തില്‍ കോലം കണിക്കാന്‍ പോയപ്പോള്‍ തീപ്പെട്ടി എടുത്തില്ല. ഞങ്ങള്‍ നാല് പെണ്ണുങ്ങളും നൂറ് കണക്കിന് പൊലീസുകാരും. ഒടുവില്‍ ഒരു പൊലീസുകാരനോട് കാര്യം പറഞ്ഞു. അപ്പോള്‍ ഒരു പൊലീസുകാരന്‍ ലൈറ്റര്‍ തന്നു.

എനിക്ക് ആരോടും വ്യക്തിപരമായ വൈരാഗ്യമില്ല. ഞാന്‍ ഫൈറ്റ് ചെയ്യുന്നത് കോടതിയുടെ നന്മക്ക് വേണ്ടിയാണ്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയെ നേരിട്ട് കണ്ടത് ഞാന്‍ മാത്രമാണ്. കിളിരൂര്‍ കേസിന്റെ പുറകെ ഞാന്‍ പോയി. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ അവള്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. ഞാന്‍ ഇങ്ങനെയുള്ള ഒരു പെണ്‍കുട്ടിയായതുകൊണ്ടല്ലേ മാഡം എന്നെ കാണാന്‍ വന്നതെന്ന്. ഞാന്‍ ആകെ തകര്‍ന്നു പോയി. കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ഇന്ന് വലിയ ഉദ്യോഗസ്ഥയാണ്. അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സംതൃപ്തി. അഡ്വ ടി ബി മിനി കേസില്ലാത്ത വക്കീലല്ലെന്നും നടി ആക്രമിച്ച കേസില്‍ എന്റെ കേസ് വിജയിച്ചതാണെന്നും മിനി സമകാലിക മലയാളത്തോട് പറഞ്ഞു.

Actress Assault Case Lawyer TB Mini interview. She also talks about the other main cases like Suryanelli case, Jisha murder case, Soumya case, Dileep case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT