Visual Story

വിശ്വസിക്കാമോ? ആരോഗ്യം കാക്കാനും മദ്യം!

Author : സമകാലിക മലയാളം ഡെസ്ക്

ഒരു തുള്ളി മദ്യം പോലും ആരോഗ്യത്തിന് ദോഷമാണ്. അമിത മദ്യപാനം ഹൃദയത്തെയും കരളിനെയും ബാധിക്കാം. കൂടാതെ മാനസികാവസ്ഥയെ മോശമാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തിന് വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ ആരോഗ്യത്തെ സംരക്ഷിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

റെഡ് വൈന്‍

മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന നല്ല വീര്യമുള്ള റെഡ് വൈന്‍ ഹൃദയാരോഗ്യത്തിന് ബെസ്റ്റാണ്. ഇതില്‍ നിരവധി ആന്റി-ഓക്‌സിഡന്റുകളും പ്രകൃതിദത്ത പോളിഫെനോളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കും. കൂടാതെ മുറിവുകളിലെ ബാക്ടീരിയ, അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കും.

ഷാംപെയിന്‍

നുരയുന്ന തരം വീഞ്ഞാണ് ഷാംപെയ്ന്‍. ഇത് സ്പാര്‍ക്ലിങ് വൈന്‍ എന്നും അറിയപ്പെടുന്നു. ഇവയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും പോളിഫെനോളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

ടെക്വില

16-ാം നൂറ്റാണ്ടില്‍ മെക്‌സിക്കോയിലാണ് ടെക്വിലയുടെ ഉത്ഭവം. അഗേവ് ചെടിയില്‍ നിന്നാണ് മദ്യം നിര്‍മ്മിക്കുന്നത്. ഇവയില്‍ ദഹനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ഫ്രക്ടോസ്.

വിസ്‌കി

മദ്യരുടെ പ്രിയപ്പെട്ട മദ്യമാണ് വിസ്‌കി. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വീക്കം ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പറയുന്നത്.. ഇവയില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും എലാജിക് ആസിഡും അടങ്ങിയിട്ടുണ്ട്.

ജിന്‍

മദ്യത്തിന്റെ കൂട്ടത്തിലെ ഏറ്റവും ഔഷധഗുണമുള്ള ഒന്നാണത്രേ ജിന്‍. 17-ാം നൂറ്റാണ്ടിലാണ് ജിന്‍ പ്രചാരത്തില്‍ വരുന്നത്. ജൂനിപെര്‍ ബെറികളാണ് ജിന്നിന്റെ പ്രധാന ചേരുവ. ഇത് ദഹനം മെച്ചപ്പെടുത്തും കൂടാതെ ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളും ഉണ്ട്.

റെഗുലര്‍ ബിയര്‍

കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ അളവില്‍ അടങ്ങിയ റെഗുലര്‍ ബിയര്‍ ആരോഗ്യത്തിന് അത്ര ദോഷം ചെയ്യില്ല.

സേക്

അരി പുളിപ്പിച്ചെടുത്ത് ഉണ്ടാക്കുന്ന മദ്യമാണ് സേക്. ജാപ്പനീസ് റൈസ് വൈന്‍ എന്നും ഇതിനെ അറിയപ്പെടുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു