Visual Story

പ്രമേഹ രോ​ഗികൾക്കും ധൈര്യമായി ഈ പഴങ്ങൾ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

പ്രമേഹത്തെ പേടിച്ച് മധുരമുള്ള പഴങ്ങൾ കഴിക്കാൻ പലർക്കും പേടിയാണ്. എന്തെങ്കിലും കഴിച്ചാൽ പിടിച്ചാൽ കിട്ടാത്ത വേ​ഗത്തിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കുതിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ചില പഴങ്ങൾ ഇതാ..

അവോക്കാഡോ

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ് അവക്കാഡോ. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാതെ സൂക്ഷിക്കും.

ഓറഞ്ച്

ഓറഞ്ച് മധുരമുള്ളതാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാന്‍ ഇത് അനുവതിക്കില്ല. ഇവയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും സഹായിക്കും.

ആപ്പിള്‍

ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴമാണ് ആപ്പിള്‍. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറയ്ക്കും.

കിവി

കിവിക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇത് രക്തത്തിലെപഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരുന്നത് തടയും.

പ്ലം

പ്ലമ്മില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.

മുന്തിരി

മുന്തിരിയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരപെട്ടെന്ന് ഉയരുന്നത് തടയാന്‍ സഹായിക്കും. കൂടാതെ മുന്തിരിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്.

ചെറിപ്പഴം

ഗ്ലൈസെമിക് സൂചിക കുറഞ്ഞ മറ്റൊരു പഴമാണ് ചെറിപ്പഴം. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയും.

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT