ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഇരട്ടി വ്യായാമം ചെയ്യേണ്ടതായി വരുമെന്ന് ഗവേഷകർ.
നേച്ചർ കാർഡിയോവാസ്കുലർ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം ആഴ്ചയിൽ ഏകദേശം 250 മിനിറ്റ് വ്യായാമം ചെയ്ത സ്ത്രീകളിൽ രോഗസാധ്യത 30 ശതമാനം കുറഞ്ഞു. എന്നാൽ ഇതേ നേട്ടം പുരുഷന്മാർക്ക് കൈവരിക്കുന്നതിന് ആഴ്ചയിൽ ഏകദേശം 530 മിനിറ്റ് വ്യായാമം ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഹൃദ്രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തിൽ, സമാനമായി വ്യായാമം ചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച്, വ്യായാമത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് തുടർകാലയളവിലുള്ള മരണസാധ്യത മൂന്നിരട്ടി കുറവായിരുന്നുവെന്നും പഠനം പറയുന്നു.
പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബാധകമാകുന്ന ഫിറ്റ്നസ് മാർഗനിർദേശങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ പഠനം. യുകെ ബയോബാങ്കിൽ നിന്നുള്ള എൺപതിനായിരത്തിലധികം പേരുടെ ഡാറ്റ എട്ട് വർഷത്തോളം വിശകലനം ചെയ്താണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.
പുരുഷന്മാരെക്കാൾ ഒരേ അളവിലുള്ള വ്യായാമം, സ്ത്രീകൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് സൂചിപ്പിക്കുന്ന മുൻകാല പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്.
യുകെയിൽ താമസിക്കുന്ന മധ്യവയസ്കരായിരുന്നു പഠനത്തിൽ പങ്കെടുത്തവർ. അതാനൽ പഠനത്തിൻ്റെ കൃത്യമായ സാധ്യത മനസിലാക്കേണ്ടതിന്, വിശാലമായ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
എൻഎച്ച്എസ് മാർഗനിർദ്ദേശം പ്രകാരം, 16- 64 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കിൽ 75 മിനിറ്റ് കഠിനമായ വ്യായാമം ചെയ്യണം, കൂടാതെ ആഴ്ചയിൽ രണ്ട് തവണ സ്ട്രെങ്ത്തനിങ് പരിശീലനവും ആവശ്യമാണ്.