പ്രായം കൊണ്ട് പക്വത അളക്കാന്‍ കഴിയില്ല. ജീവിത വെല്ലുവിളികള്‍ എങ്ങനെ നേരിടുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പക്വത അളക്കുന്നത്. മനഃശാസ്ത്രപരമായി നിങ്ങള്‍ പക്വതയുള്ളവരാണെന്ന് എങ്ങനെ തിരിച്ചറിയാം...
സ്വന്തം തെറ്റുകള്‍ സമ്മതിക്കുന്നവരാണോ?
പക്വതയുടെ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം നിങ്ങളുടെ തെറ്റുകൾ സ്വയം സമ്മതിക്കുകയെന്നത്. സ്വന്തം തെറ്റുകൾ അംഗീകരിക്കുന്ന ആളുകൾ പഠിക്കുകയും വളരുകയും ചെയ്യുന്നു.
വികാരങ്ങളെ വിചാരം കൊണ്ട് നേരിടുന്നവര്‍
വൈകാരിക നിയന്ത്രണം വൈകാരിക ബുദ്ധിയുടെ (EQ) ഒരു പ്രധാന ഭാഗമാണ്. വൈകാരിക വികാരങ്ങളെ യുക്തിപൂർവമായ വിചാരങ്ങൾ കൊണ്ട് നിയന്ത്രിക്കുന്നത് പക്വതയുടെ പ്രധാന ലക്ഷണമാണ്. വൈകാരിക നിയന്ത്രണമുള്ള ആളുകൾ സമ്മർദ്ദവും ബന്ധങ്ങളും നന്നായി കൈകാര്യം ചെയ്യും.
വിമർശനങ്ങൾ അംഗീകരിക്കും
വിമർശനങ്ങളെ വ്യക്തിവൈരാഗ്യമായി കാണുന്നതിന് പകരം സ്വയം മെച്ചപ്പെടുത്താനുള്ള മാർഗമാക്കി ഉപയോഗിക്കുന്നത് പക്വതയുള്ള ആളുകളുടെ ലക്ഷണമാണ്. വിമർശനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ പലപ്പോഴും അരക്ഷിതാവസ്ഥയിൽ ബുദ്ധിമുട്ടുന്നവരാണ്
പറയുന്നതിന് മുന്‍പ് ചിന്തിക്കുന്നവരാണോ?
ആലോചനയില്ലാത്ത പ്രതികരണങ്ങള്‍ പലപ്പോഴും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. പറയുന്നതിനും പ്രവര്‍ത്തക്കുന്നതിനും മുന്‍പ് ചിന്തിച്ച ശേഷം പ്രതികരിക്കുന്നത് പക്വതയുടെ ലക്ഷണമാണ്.
അംഗീകാരത്തിനായി പിന്നാലെ നടക്കുന്നവരല്ല
പക്വതയുള്ള ആളുകൾ തങ്ങളുടെ വ്യക്തിത്വത്തിൽ സുരക്ഷിതരാണ്. മറ്റുള്ളവരെ അംഗീകാരത്തിനായി ആശ്രയിക്കില്ല.നിരന്തരം അംഗീകാരം തേടുന്നത് ആത്മാഭിമാനക്കുറവിലേക്കും വൈകാരിക ആശ്രയത്വത്തിലേക്കും നയിക്കുന്നു.
'നോ' പറയാന്‍ മടിയില്ല
ആരോഗ്യകരമായ അതിരുകള്‍ ബന്ധങ്ങളില്‍ സൂക്ഷിക്കാന്‍ അറിയുന്നവരാണ് പക്വതയുള്ളവര്‍. നോ എന്ന് പറയാന്‍ മടിയോ ഭയമോ ഉണ്ടാകില്ല.
സ്വതന്ത്രനും സ്വയംപര്യാപ്തനും
പക്വതയുള്ള ആളുകൾ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നവരാണ്. സന്തോഷത്തിനോ സാമ്പത്തിക സ്ഥിരതയ്‌ക്കോ വേണ്ടി മറ്റുള്ളവരെ ആശ്രയിക്കാന്‍ താല്‍പര്യം കാണിക്കാറില്ല.
സ്വയം സന്തുഷ്ടരായിരിക്കും
ബാഹകാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നത് പക്വതയുടെ ലക്ഷണമല്ല. സ്വയം സന്തുഷ്ടരാവുക എന്നതാണ് പ്രധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates