World Cup 2019

ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും അര്‍ജുന്‍; ഓസീസ് പേസര്‍മാരെ നേരിടാന്‍ സഹായം

ഓസീസ് പേസര്‍മാരുടെ ആക്രമണത്തെ നേരിടാന്‍ നെറ്റ്‌സില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചത് അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേസ്...

Author : സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ടീമിനെ സഹായിക്കുകയാണ് ടെണ്ടുല്‍ക്കര്‍. ബാറ്റിങ് റെക്കോര്‍ഡുകളിങ്ങനെ കയ്യടക്കിവെച്ച ടെണ്ടുല്‍ക്കറല്ല, പന്തുകൊണ്ട് തിളങ്ങാന്‍ ആഗ്രഹിക്കുന്ന ടെണ്ടുല്‍ക്കറാണ് ഇംഗ്ലണ്ടിന് വേണ്ടി എത്തിയത്. ഓസീസ് പേസര്‍മാരുടെ ആക്രമണത്തെ നേരിടാന്‍ നെറ്റ്‌സില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചത് അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേസ്...

ലോര്‍ഡ്‌സിലെ ഇംഗ്ലണ്ടിന്റെ നെറ്റ്‌സിലെ പരിശീലനത്തിലാണ് ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റ് സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ നിരീക്ഷണത്തില്‍ അര്‍ജുന്‍ ബൗള്‍ ചെയ്തത്. ഇംഗ്ലണ്ടിന് വേണ്ടി നെറ്റ്‌സില്‍ ഇത് ആദ്യമായല്ല അര്‍ജുന്‍ എത്തുന്നത്. 2015ല്‍, 15 വയസുള്ളപ്പോള്‍ ആഷസ് ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് വേണ്ടി നെറ്റ്‌സില്‍ അര്‍ജുന്‍ പന്തെറിഞ്ഞിരുന്നു. 

എംസിസി യങ് ക്രിക്കറ്റേഴ്‌സിന് വേണ്ടി കളിച്ച അര്‍ജുന്‍ ഏതാനും ദിവസം മുന്‍പ് മനോഹരമായ ഡെലിവറിയിലൂടെ സറേയുടെ സെക്കന്‍ഡ് ഡിവിഷന്‍ താരത്തിന്റെ മിഡില്‍ സ്റ്റംപ് ഇളക്കിയിരുന്നു. അത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതിന് ഇടയിലാണ് അര്‍ജുന്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിന് വേണ്ടി പന്തെറിയാനും എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'