World Cup 2019

ഇവരില്‍ ആര് വേണം വിന്‍ഡിസിനെതിരെ ഇറങ്ങാന്‍? സച്ചിന്‍ ഈ പേസര്‍ക്കൊപ്പം, കാരണവുമുണ്ട്‌

വിന്‍ഡിസിനെതിരെ ഇറങ്ങുമ്പോള്‍ പേസര്‍മാരിലെ മുഹമ്മദ് ഷമി, ഭഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ആരെ ഇറക്കണം? ഇന്ത്യയുടെ പുതിയ തലേവേദനയാണ് ഈ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരെ കളിക്കുമ്പോള്‍ പേസര്‍മാരിലെ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ ആരെ ഇറക്കണം? ഇന്ത്യയുടെ പുതിയ തലേവേദനയാണ് ഈ ചോദ്യം. പക്ഷേ, ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് അതിന് ഉത്തരം നല്‍കാന്‍ മറിച്ചൊന്ന് ആലോചിക്കേണ്ടി വരുന്നില്ല...

പരിക്കില്‍ നിന്ന് ഭേദമായാല്‍ ഭുവിയെ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് സച്ചിന്‍ പറയുന്നത്. പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവ് വിന്‍ഡിസിന്റെ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്. ഭുവി ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നത് ഇന്ത്യയ്ക്ക് വലിയ വാര്‍ത്തയാണ്. 

ഭുവിയുടെ ശരീര ഭാഷ ഞാന്‍ കണ്ടതാണ്. ആത്മവിശ്വാസമുണ്ട് ഭുവിയില്‍. ഔട്ടര്‍ ആംഗിളില്‍ ഭുവിയില്‍ നിന്ന് വരുന്ന പന്തുകള്‍ ഗെയ്‌ലിനെ അസ്വസ്ഥമാക്കും. ടെസ്റ്റ് കളിക്കുന്ന സമയം ഭുവി എത്രമാത്രം ഗെയ്‌ലിനെ വിറപ്പിച്ചു എന്നത് താന്‍ കണ്ടതാണെന്നും സച്ചിന്‍ പറയുന്നു. 

പാകിസ്ഥാനെതിരായ മത്സരത്തിന് ഇടയിലാണ് ഭുവിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ ഇടം നേടുകയും അഫ്ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. കിട്ടിയ അവസരം ഷമി മുതലെടുത്തതോടെയാണ് ആരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആശയക്കുഴപ്പം ഉടലെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT