World Cup 2019

എന്നും ജര്‍മനിക്കൊപ്പം നിന്ന കോഹ് ലി, ലോകകപ്പില്‍ കോഹ് ലിക്കൊപ്പം നിന്ന് ജര്‍മന്‍ സൂപ്പര്‍ താരം

2019 ലോകകപ്പ് ആയപ്പോഴേക്കും ജര്‍മന്‍ ടീമില്‍ നിന്നൊരു താരം കോഹ് ലിക്ക് ലോകകപ്പിന് ആശംസ നേര്‍ന്ന് എത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

2016ലെ യൂറോ കപ്പില്‍ ജര്‍മന്‍ ജേഴ്‌സിയണിഞ്ഞെത്തിയാണ് കോഹ് ലി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 2019 ലോകകപ്പ് ആയപ്പോഴേക്കും ജര്‍മന്‍ ടീമില്‍ നിന്നൊരു താരം കോഹ് ലിക്ക് ലോകകപ്പിന് ആശംസ നേര്‍ന്ന് എത്തുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട തോമസ് മുള്ളറാണ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് എത്തുന്നത്. 

കോഹ് ലി നിരവധി വട്ടം ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി എത്തിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് മുള്ളര്‍ ലോകകപ്പില്‍ കോഹ് ലിക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഫുട്‌ബോളിലേയും ക്രിക്കറ്റിലേയും രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അടുപ്പം ഇരു ഭാഗത്തേയും ആരാധകരെ കൗതുകത്തിലാഴ്ത്തുന്നു. 

ലോക കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള താരങ്ങളാണ് ഇരുവരും. കോഹ് ലി 2011ല്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയപ്പോള്‍ 2014ല്‍ മുള്ളര്‍ ഫിഫ വേള്‍ഡ് കപ്പില്‍ മുത്തമിട്ടു. ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലനത്തിന് ഇടയില്‍ കോഹ് ലിക്ക് പരിക്കേറ്റെങ്കിലും പരിക്ക് കാര്യമാക്കാനുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT