World Cup 2019

ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇത് ആരാണെന്ന് നോക്കൂ...ആവേശം കൂട്ടി 83ലെ കപില്‍ദേവ്‌

മാഞ്ചസ്റ്ററില്‍ ഇന്ത്യ-പാക് പോര് നടക്കുന്നിടത്ത് നിന്ന് ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരാള്‍ കൂടി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ ഇന്ത്യാ-പാക് പോരില്‍ മഴ വില്ലനായി എത്തുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. പക്ഷേ മഴയായി പൊഴിയാതെ മഴ മേഘങ്ങള്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്വയം നിയന്ത്രിച്ചു. ടോസും കളിയുമെല്ലാം കൃത്യ സമയത്ത് തന്നെ തുടങ്ങി. ഈ സമയം മാഞ്ചസ്റ്ററില്‍ ഇന്ത്യ-പാക് പോര് നടക്കുന്നിടത്ത് നിന്ന് ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരാള്‍ കൂടി എത്തി..ബോളിവുഡ് താരം രണ്‍വീര്‍ സിങ്. 

കാലാവസ്ഥയെ സംബന്ധിച്ച് ആരാധകരുടെ ആശങ്കകളെല്ലാം തീര്‍ത്താണ് രണ്‍വീര്‍ വീഡിയോയുമായി എത്തിയത്. സ്‌റ്റേഡിയത്തിലെ ആരാധകരുടെ ആര്‍മാദിക്കലിനെ കുറിച്ചുമെല്ലാം രണ്‍വീര്‍ പറയുന്നു. ഇന്ത്യയുടെ ലോകകപ്പ് ഹീറോ കപില്‍ ദേവായി 83ല്‍ എത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് രണ്‍വീര്‍ ഇന്ത്യ-പാക് ആവേശപ്പോരിന് ഇടയിലേക്കും എത്തിയത്. 

കളിയിലേക്ക് വരുമ്പോള്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണിങ്ങിലേക്ക് ഇറങ്ങിയ രാഹുല്‍ പതിയെയാണ് തുടങ്ങുന്നതെങ്കിലും വേഗത്തില്‍ റണ്‍സ്‌കണ്ടെത്താന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT