World Cup 2019

ഞങ്ങളെ വെറുതേ വീടു, കോഹ് ലിക്ക് നേരെ കൈകൂപ്പി നിന്ന് ഇമാദ് വസീം

കോഹ് ലി റണ്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയില്‍ കോഹ് ലിക്ക് നേരെ നോക്കി കൈകള്‍ കൂപ്പുകയാണ് പാക് പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യാ-പാക് മത്സരം കഴിഞ്ഞ് ദിവസമൊന്ന് പിന്നിട്ടെങ്കിലും അതിന്റെ അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, കോഹ് ലിക്ക് മുന്നില്‍ കൈകള്‍ കൂപ്പി ക്രീസില്‍ നില്‍ക്കുന്ന പാക് പേസര്‍ ഇമാദ് വസീമിന്റെ വീഡിയോയാണ് പുറത്തു വരുന്നത്. 

കോഹ് ലി റണ്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയില്‍ കോഹ് ലിക്ക് നേരെ നോക്കി കൈകള്‍ കൂപ്പുകയാണ് പാക് പേസര്‍. ഞങ്ങളെ വെറുതെ വിടൂ എന്ന മുഖഭാവത്തിലാണ് ഇമാദിന്റെ നില്‍പ്പ്. പാകിസ്ഥാനെതിരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ രോഹിത്തിനൊപ്പം ചേര്‍ന്ന് 98 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്താണ് കോഹ് ലി 65 പന്തില്‍ നിന്ന് 77 റണ്‍സ് അടിച്ചെടുത്തത്. 

യഥാര്‍ഥത്തില്‍ ഇമാദിന്റെ ഈ പ്രതികരണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. എങ്കിലും കോഹ് ലി അവര്‍ക്ക് എത്രമാത്രം തലവേദന തീര്‍ക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നാണ് കോഹ് ലി ആരാധകര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT