World Cup 2019

ഭാര്യയ്ക്ക് സങ്കടം സഹിക്കാനായില്ല, അവര്‍ കരഞ്ഞു; ശാരീരിക അധിക്ഷേപം നല്‍കിയ ആഘാതത്തെ കുറിച്ച് പാക് നായകന്‍

ഇന്ത്യയോട് തോറ്റതിന് പിന്നാലെ സര്‍ഫ്രാസിനെതിരെ ആരാധകരില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

തന്നെ ശാരീരികമായി അധിക്ഷേപിക്കുന്ന വീഡിയോ കണ്ട് സങ്കടം താങ്ങാനാവാതെ ഭാര്യ കരഞ്ഞുവെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ഭാര്യയെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ പാടുപെട്ടുവെന്നാണ് സര്‍ഫ്രാസ് പറയുന്നത്. 

ഇന്ത്യയോട് തോറ്റതിന് പിന്നാലെ സര്‍ഫ്രാസിനെതിരെ ആരാധകരില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിലൊന്നായിരുന്നു മാളില്‍ വെച്ച് സര്‍ഫ്രാസിനെ തടിയന്‍ പന്നിയോട് താരതമ്യം ചെയ്തുള്ള ആരാധകന്റെ അധിക്ഷേപം നിറഞ്ഞ വീഡിയോ. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആരാധകന്‍ മാപ്പ് പറഞ്ഞ് പിന്നെ രംഗത്തെത്തി. 

എന്നാല്‍, താന്‍ ഹോട്ടല്‍ റൂമിലേക്ക് തിരികെ എത്തുമ്പോഴേക്കും ഭാര്യ ഈ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു എന്നാണ് സര്‍ഫ്രാസ് പറയുന്നത്. ഇത് കണ്ട് ഭാര്യയ്ക്ക് സങ്കടം സഹിക്കാനായില്ല. ഇത് ഒരു വീഡിയോ മാത്രമാണെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. ഇത് ഗൗരവമുള്ളതല്ല. നമ്മള്‍ ശക്തരാവുകയാണ് വേണ്ടത്. ജീവിതത്തിന്റെ ഭാഗമാണ് ഇതെല്ലാം. 

നല്ല പ്രകടനം നടത്തിയില്ലെങ്കില്‍ ഇതെല്ലാം നേരിടേണ്ടി വരുമെന്നും ഭാര്യയോട് പറഞ്ഞതായി സര്‍ഫ്രാസ് പറയുന്നു. ആ വീഡിയോ കണ്ടവരെല്ലാം അതിനെ വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ എനിക്ക് പിന്തുണയറിച്ചവര്‍ക്കെല്ലാം നന്ദി. ഞങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് പാക് ആരാധകര്‍ കാരണമാണെന്നും സര്‍ഫ്രാസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT