World Cup 2019

യോ യോ ബ്രോസ്...സതാംപ്ടണിലെ നിരത്തില്‍ സ്റ്റൈലിഷായി ധോനിയും കൂട്ടരും

സതാംപ്ടണിലെ നിരത്തുകളില്‍ സ്റ്റൈലിഷായി എത്തുന്ന ധോനിയേയും കൂട്ടരേയുമാണ് ആരാധകര്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് തുടങ്ങി ആറ് ദിവസത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഗ്രൗണ്ടിലിറങ്ങേണ്ടി വരുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇത്രയും ഇണങ്ങാന്‍ സമയം ലഭിച്ച മറ്റൊരു ടീമില്ല. പരിശീലനത്തിനൊപ്പം വിനോദത്തിനും ഇന്ത്യന്‍ ടീം ഈ സമയം പ്രയോജനപ്പെടുത്തി. 

ഇന്ത്യന്‍ ടീം പെയിന്റ്‌ബോള്‍ കളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ, സതാംപ്ടണിലെ നിരത്തുകളില്‍ സ്റ്റൈലിഷായി എത്തുന്ന ധോനിയേയും കൂട്ടരേയുമാണ് ആരാധകര്‍ കാണുന്നത്. ദി ഗ്യാങ് എന്ന തലക്കെട്ടോടെയാണ് ഹര്‍ദിക് ഫോട്ടോ പങ്കുവെച്ചത്.

ഹൂഡിയണിഞ്ഞ് ധോനിക്കൊപ്പം സതാംപ്ടണിലെ നിരത്തിലൂടെ നടന്ന് നീങ്ങുന്ന ഫോട്ടോയുമായാണ് കെഎല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും എത്തുന്നത്. ലെതര്‍ ജാക്കറ്റാണ് ധോനിയുടെ വേഷം. സ്‌റ്റൈലിഷായി നിരത്തിലിറങ്ങിയ മൂവരേയും തിരിച്ചറിഞ്ഞ ആരാധകരില്‍ ചിലര്‍ ഇവരെ ക്യാമറയിലാക്കുന്നുമുണ്ട്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സതാംപ്ടണിലാണ് ഇന്ത്യയുടെ മത്സരം. കളിക്ക് മുന്‍പുള്ള പരിശീലനം മുടക്കി മഴ എത്തുകയും ചെയ്തു. ഇതോടെയാണ് ധോനിയും, ഹര്‍ദിക്കും, രാഹുലും സതാംപ്ടണില്‍ കറങ്ങാന്‍ ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

SCROLL FOR NEXT