World Cup 2019

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിക്കുമെന്ന് ദൈവം, സ്വന്തം അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യണം എന്ന് സച്ചിനോട് ആരാധകര്‍

ആരാധകരെ കൗതുകത്തിലാക്കിയാണ് ട്വിറ്ററിലെ ഗോഡ് എന്ന അക്കൗണ്ടില്‍ നിന്നും ഇന്ത്യയെ പിന്തുണച്ച് ട്വീറ്റ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടീമുകളില്‍ പലരും രണ്ടാം മത്സരവും പിന്നിട്ട് നില്‍ക്കുമ്പോള്‍ ഇന്ത്യ നാളെ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും. രണ്ട് മത്സരം തോറ്റ് നില്‍ക്കുന്ന സൗത്ത് ആഫ്രിക്ക തിരിച്ചു വരവിന് ശ്രമിച്ചാല്‍ ഇന്ത്യയ്ക്ക് മത്സരം കടുത്തതാവും. എങ്കിലും പരിക്കില്‍ വലയുന്ന സൗത്ത് ആഫ്രിക്കയേക്കാള്‍ സാധ്യത ഇന്ത്യയ്ക്ക് തന്നെയാണ്. ഇന്ത്യയ്ക്ക് തന്നെയാണ് സാധ്യത എന്നിപ്പോള്‍ ദൈവവും പറഞ്ഞു കഴിഞ്ഞു...

ട്വിറ്ററിലെ ദൈവമാണ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത്. ആരാധകരെ കൗതുകത്തിലാക്കിയാണ് ട്വിറ്ററിലെ ഗോഡ് എന്ന അക്കൗണ്ടില്‍ നിന്നും ഇന്ത്യയെ പിന്തുണച്ച് ട്വീറ്റ് എത്തിയത്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നു എന്നത് ദൈവം വിശദീകരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ട്വീറ്റ് ട്വിറ്ററിലെ പ്രചകള്‍ വൈറലാക്കുകയും ചെയ്തിട്ടുണ്ട്. 

ജാദവ് പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തുകയും, പേസര്‍മാര്‍ക്ക് കുരുക്കായി രാഹുല്‍ നാലാം സ്ഥാനത്ത് ഇറങ്ങുകയും ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. തളര്‍ന്നതും, പരിക്കില്‍ വലയുന്നതുമായ സൗത്ത് ആഫ്രിക്കന്‍ ടീമിന് മേല്‍ ഫ്രഷായി ഇറങ്ങുന്ന ഇന്ത്യ അധിപത്യം പുലര്‍ത്തും. ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ ഇല്ലെങ്കിലും ഇന്ത്യ തന്നെ ആധിപത്യം പുലര്‍ത്തുമെന്നും ട്വീറ്റില്‍ പറയുന്നു. 

ദൈവം ക്രിക്കറ്റ് ഫാന്‍ ആണ്. മറ്റ് കായിക മേഖലയിലെ താരങ്ങള്‍ ഇനി പ്രാര്‍ഥിച്ചിട്ട് കാര്യമില്ല, ദൈവം ഇന്ത്യക്കാരനാണ്...ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറല്ലേ എന്നെല്ലാമാണ് ദൈവത്തിന്റെ ട്വിറ്റ് റീട്വീറ്റ് ചെയ്ത് ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT