World Cup 2019

ഹെറ്റ്മയറും ഗെയിലും റസലും ഉണരുമോ? കീവീസും വിന്‍ഡിസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇവരുടെ കളി നോക്കണം

അഞ്ച് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് ടേബിളില്‍ ഏഴാമതാണ് വിന്‍ഡിസ് ഇപ്പോള്‍. ബംഗ്ലാദേശിന്റെ പക്കല്‍ നിന്നും ആഘാതം ഏറ്റുവാങ്ങിയാണ് വിന്‍ഡിസിന്റെ നില്‍പ്പ്

Author : സമകാലിക മലയാളം ഡെസ്ക്

സെമി ഉറപ്പിക്കണം, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തണം. വിന്‍ഡിസിനെതിരെ ഇന്ന് ഇറങ്ങുമ്പോള്‍ കീവീസിന്റെ ലക്ഷ്യം അതാണ്. പക്ഷേ, എന്ത് വില കൊടുത്തും തിരികെ കയറാന്‍ ഉറച്ചാവും വിന്‍ഡിസ് ഇറങ്ങുന്നത്. 

അഞ്ച് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് ടേബിളില്‍ ഏഴാമതാണ് വിന്‍ഡിസ് ഇപ്പോള്‍. ബംഗ്ലാദേശിന്റെ പക്കല്‍ നിന്നും ആഘാതം ഏറ്റുവാങ്ങിയാണ് വിന്‍ഡിസിന്റെ നില്‍പ്പ്. ഹെറ്റ്മയര്‍, ഗെയില്‍, ഗെയില്‍ എന്നിങ്ങനെ കൂറ്റനടി വീരന്മാരുള്ള ടീമാണ് ലോകകപ്പില്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. 

ഇംഗ്ലണ്ടിനെ ലങ്ക തോല്‍പ്പിക്കുക കൂടി ചെയ്തതോടെ എന്തും സംഭവിക്കാവുന്ന ലോകകപ്പ് എന്ന പരിവേശം ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കീവീസിന് പേടിക്കണം. ലോകകപ്പിലെ ശക്തരും, ശക്തി വീണ്ടെടുക്കന്‍ വരുന്നവരും പോരിനിറങ്ങുമ്പോള്‍ നിര്‍ണായകമാവുക ഇവരുടെ പ്രകടനങ്ങളാവും.

ഹെറ്റ്മയര്‍

ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തനായ താരമാണ് ഹെറ്റ്മയര്‍. ബംഗ്ലാദേശിനെതിരെ ക്രീസിലിറങ്ങിയപ്പോള്‍ തന്നെ കൂറ്റനടികള്‍ക്കാണ് ഹെറ്റ്മയര്‍ ശ്രമിച്ചിരുന്നത്. കീവീസിനെതിരെ ഇറങ്ങുമ്പോഴും ഈ വിന്‍ഡിസ് യുവതാരത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടാവും എന്ന് തോന്നുന്നില്ല. മാത്രമല്ല, വിന്‍ഡിസിന് ജയം അനിവാര്യമായി നില്‍ക്കുമ്പോള്‍ രണ്ടും കല്‍പ്പിച്ചാവും ഹെറ്റ്മയറിന്റേയും കളി. 

ഷായ് ഹോപ്പ്

തുടക്കത്തില്‍ കരുതലോടെ കളിച്ച് നങ്കൂരമിട്ട് ടീമിന് അടിത്തറ പാകുകയാണ് ഹോപ്പിന്റെ ശൈലി.  ബംഗ്ലാദേശിനെതിരെ 96 റണ്‍സ് എടുത്തപ്പോള്‍ ഹോപ്പില്‍ നിന്ന് വന്നത് ഒരു സിക്‌സും നാല് ഫോറും മാത്രമാണ്. ഹോപ്പ് ഇന്നിങ് കെട്ടിപ്പടുത്ത് കഴിയുമ്പോള്‍ കൂറ്റനടികള്‍ക്ക് ഹെറ്റ്മയര്‍, റസല്‍, ഹോള്‍ഡര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു. കീവീസ് ബൗളിങ് നിരയുടെ ക്ഷമയും ഹോപ്പ് പരീക്ഷിക്കും. 

ലെവിസ്

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവ് കാണിക്കാന്‍ സാധിക്കുന്ന താരമാണ് ലെവിസ്. അന്‍പതുകളിലെത്തിയാല്‍ വലിയ സ്‌കോറിലേക്ക് ഇന്നിങ്‌സ് ഉയര്‍ത്താനുള്ള ശേഷിയും ലെവിസിനുണ്ട്. ബംഗ്ലാദേശിനെതിരെ ഗെയിലിന്റെ വിക്കറ്റ് വീണിട്ടും പതറാതെ 70 റണ്‍സ് എടുത്തായിരുന്നു ലെവിസ് മടങ്ങിയത്. ഓപ്പണിങ്ങില്‍ ലെവിസിന്റെ കളി ബംഗ്ലാദേശിന് നിര്‍ണായകമാവും. 

കെയിന്‍ വില്യംസണ്‍

ലോകകപ്പില്‍ സ്ഥിരത പുലര്‍ത്തി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് വില്യംസണ്‍. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിന് വില്യംസണെ പൂര്‍ണമായും വിശ്വസിക്കാം. ബാറ്റ്‌സ്മാന്മാര്‍ ഒന്നാന്നായി മടങ്ങിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോമിനെ കൂട്ടുപിടിച്ച് ക്ഷമയോടെയുള്ള വില്യംസണിന്റെ ഇന്നിങ്‌സാണ് കീവീസിന് തുണയായത്. വിന്‍ഡിസ് ബൗളര്‍മാരുടെ ക്ഷമ വില്യംസണ്‍ വല്ലാതെ പരീക്ഷിക്കുമെന്ന് വ്യക്തം. 

ഫെര്‍ഗൂസന്‍

കീവീസിന്റെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ കളിയില്‍ ഫെര്‍ഗൂസനായിരുന്നു ഏറ്റവും അപകടകാരി. മൂന്ന് വിക്കറ്റാണ് അവിടെ ഫെര്‍ഗൂസന്‍ വീഴ്ത്തിയത്. ബോള്‍ട്ടിനും ഗ്രാന്‍ഡ്‌ഹോമിനും ഒപ്പം ഫെര്‍ഗൂസനും കൂടി ചേരുമ്പോള്‍ വിന്‍ഡിസിന് അതിജീവിക്കുക ബുദ്ധിമുട്ടാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

'ക്ഷമിക്കണം, കേരളത്തിൽ മുഖ്യമന്ത്രിയില്ല'; കത്തുകൾ തിരിച്ചയച്ച് തപാൽ വകുപ്പ്

മുഖ്യമന്ത്രി കെസി തന്നെ?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേക്ക്; ഡല്‍ഹിയില്‍ രാഹുലുമായി നിര്‍ണായക കൂടിക്കാഴ്ച

വിജയ് സ്പെഷ്യൽ ഷോയ്ക്ക് അനുമതി നൽകി; എന്നിട്ടും 'കറുപ്പ്' 9 മണിയുടെ ഷോ റദ്ദാക്കി, കടുത്ത നിരാശയിൽ ആരാധകർ

SCROLL FOR NEXT