ഈ നക്ഷത്രങ്ങള്‍ തമ്മില്‍ ചേരില്ല, വിവാഹ ആലോചനകളില്‍ ശ്രദ്ധിക്കുക
വിവാഹത്തിന് ഒരിക്കലും ചേരാത്ത ചില നക്ഷത്രങ്ങളും നന്നായി ചേരുന്ന നക്ഷത്രങ്ങളും ഉണ്ട്. സ്ത്രീയുടെ നക്ഷത്ര ത്തില്‍ നിന്നാണ് ചേര്‍ച്ച ചിന്തിക്കുന്നത്. 3,5,7 നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷനെ ഒഴിവാക്കണം. ജാതക പൊരുത്തം ചിന്തി ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
ഒട്ടും എടുക്കാന്‍ പറ്റാത്ത നക്ഷത്രങ്ങള്‍:-അശ്വതിയും തൃക്കട്ടയും, ഭരണിയും അനിഴവും, തിരുവോണവും തിരുവാതിരയും, വിശാഖവും കാര്‍ത്തികയും, ചോതിയും രോഹിണിയും, മൂലവും ആയില്യവും, മകവും രേവതിയും, പൂയവും പൂരാടവും, പുണര്‍തവവും ഉത്രാടവും, പൂരവും ഉത്രട്ടാതിയും, അത്തവും ചതയവും, ഉത്രവും പൂരുരുട്ടാതിയും തമ്മില്‍ ചേരുകയില്ല. കൂടാതെ മകയിരം ചിത്തിര അവിട്ടം ഈ മൂന്നു നക്ഷത്രങ്ങളും ചേരുകയില്ല.
ആറാമത്തെ കൂര്‍ ആയിട്ട് വരുന്ന പുരുഷനെയും എടുക്കാന്‍ പാടില്ല. സ്ത്രീയുടെ കൂറ് അഥവാ ചന്ദ്രന്‍ നില്‍ക്കുന്ന രാ ശിയുടെ ആറാമത്തെ കൂറും തിരിച്ച് എട്ടാമത്തെ കൂറും ആയി വരുന്നത് ചേര്‍ക്കാന്‍ പാടില്ല. ഉദാഹരണത്തിന് മേടം രാശിയില്‍ ജനിച്ച സ്ത്രീക്ക് കന്നി രാശിയില്‍ വരുന്ന നക്ഷത്രങ്ങള്‍ ചേരുന്നതല്ല. ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം നടത്തിയാല്‍ തമ്മില്‍ കലഹിച്ചു പിരിയാന്‍ സാധ്യത കൂടുതലാണ് എന്നാണ് ജ്യോതിഷ വിശ്വാസം.
check these astrology details in marriage proposals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

