people take a holy dip in the Ganga River on the first day of the four-day-long 'Chhath Puja
ഛത്ത് പൂജയോട് അനുബന്ധിച്ച് ഗംഗയില്‍ സ്‌നാനത്തിന് എത്തിയവര്‍ Chhath Puja PTI

എന്താണ് ഛത്ത്പൂജ? ഉത്തരേന്ത്യയിലെ സൂര്യപൂജയെ അറിയാം

Published on

ത്ത്പൂജ, അഥവാ സൂര്യപൂജ, ഇന്ത്യയിലെ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, നേപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആചരിക്കപ്പെടുന്ന അത്യന്തം പ്രാധാന്യമുള്ള ഒരു ഉത്സവമാണ്. ഈ പൂജയുടെ മുഖ്യ ലക്ഷ്യം സൂര്യദേവനെയും ഛത്തി ദേവിയെയും ആരാധിച്ചുകൊണ്ട് ആരോഗ്യം, സമൃദ്ധി, സന്തതി, ആത്മശുദ്ധി എന്നിവ പ്രാപിക്കുകയാണ്. ഇന്നാണ് ഈവര്‍ഷം ഛത്ത്പൂജ.

ഛത്ത് പൂജയുടെ ഉത്ഭവം വളരെ പുരാതനകാലത്തേക്ക് നീളുന്നു. വേദകാലത്ത് സൂര്യോപാസനയ് ക്കുള്ള പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നതാണ്. ഛത്തി ദേവി എന്നത് ഉഷാ അല്ലെങ്കില്‍ പ്രതുഷാ എന്ന സൂര്യന്റെ സഹോദരി ദേവിയെ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വാസമുണ്ട്. അവള്‍ ജീവജാലങ്ങളുടെ ദൈഹിക-മാനസിക ശുദ്ധിക്കും ശക്തി ക്കും കാരണമാകുന്നു എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.

ഛത്ത്പൂജ നാലുദിവസം നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവമാണ്.

1. നഹായ് ഖായ് - ആദ്യദിവസം വ്രതം ആചരിക്കുന്നവര്‍ ശുദ്ധജലത്തില്‍ സ്‌നാനമാടുകയും അന്നം പാചകം ചെയ്യുകയും ചെയ്യുന്നു. ആഹാരത്തില്‍ ശുദ്ധതക്കും സത്വഗുണത്തിനും പ്രധാന്യം നല്‍കുന്നു.

2. ലോഹണ്ഡാ ഖര്‌നാ - രണ്ടാമത്തെ ദിവസം സൂര്യനു നേര്‍ച്ചയായി പായസം, പൂരി തുടങ്ങിയവ പാകം ചെയ്തു പൂജ നടത്തുന്നു.

3. സന്ധ്യാ അര്‍ഘ്യം - മൂന്നാം ദിവസം അസ്തമയ സൂര്യനെ നദിയിലോ കായലിലോ പുഴയിലോ കുളത്തിലോ നില്‍ക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും മണ്ണ് കിണ്ണങ്ങളിലോ താമ്രപാത്ര ങ്ങളിലോ വിളക്കുകള്‍ തെളിച്ച് സൂര്യനെ നമസ്‌കരിക്കുന്നു.

4. ഉഷ അര്‍ഘ്യ - നാലാം ദിവസം ഉദയസൂര്യനു അര്‍ഘ്യം സമര്‍പ്പിച്ച് വ്രതം അവസാനിപ്പിക്കുന്നു. ഇതോടെ ഉപവാസം പൂര്‍ത്തിയാകും.

ഛത്ത്പൂജ ശരീരശുദ്ധിയും മനസ്സിന്റെ ഏകാഗ്രതയും വളര്‍ത്തുന്ന ഒരു യോഗമാണ്. സൂര്യനിലേക്കുള്ള ദീര്‍ഘനേരം ധ്യാനം ശരീരത്തിലെ ഊര്‍ജ പ്രവാഹം ക്രമീകരിക്കുകയും പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവാഹകമായും ഈ പൂജ കണക്കാക്കപ്പെടുന്നു.

ഛത്ത്പൂജ ഒരു മതാചാരം മാത്രമല്ല, പ്രകൃതിയോടും പ്രകാ ശത്തോടും മനുഷ്യന്‍ പ്രകടിപ്പിക്കുന്ന ആഴത്തിലുള്ള കൃതജ്ഞതയാണ്. സൂര്യദേന്റെ കിരണങ്ങള്‍ മനുഷ്യ ജീവിതത്തിന് നല്‍കുന്ന പോസിറ്റീവ് ഊര്‍ജത്തെ ഓര്‍മ്മപ്പെടുത്തുന്ന അതുല്യമായ ഉത്സവമാണിത്.

Summary

Chhath Puja today, know the importance of the day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com