ഇന്ന് അപ്രതീക്ഷിത നേട്ടമുണ്ടാവും, ഈ നക്ഷത്രക്കാര്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ തീരും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
ആത്മവിശ്വാസം ഇന്ന് കൂടുതലായിരിക്കും. പുതിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഉറപ്പും സ്ഥിരതയും കാണാം.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
പെട്ടെന്നാണ് കിട്ടുന്ന ഒരു നേട്ടം ഇന്ന് സന്തോഷം നല്‍കും, മറ്റുള്ളവരുടെ ഉപദേശം കേട്ട് തീരുമാനം എടുക്കുന്നത് ഗുണകരമാകും. കുടുംബപരമായ പ്രശ്‌നങ്ങള്‍ തീര്‍ന്നു ശാന്തത ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
സാമ്പത്തികമായി മികച്ച പുരോഗതിഉണ്ടാകും. ഉദ്യോഗത്തില്‍ സ്ഥിരതയും പിന്തുണയും ലഭിക്കും. പാരമ്പര്യ വിഷയങ്ങളില്‍ നേട്ടം ലഭിക്കും. സഹോദര സഹായം മികവാര്‍ന്നതായിരിക്കും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
കുടുംബരംഗത്ത് സന്തോഷം നിറയും, യാത്രകള്‍ സുഖകരമാകും, പുതിയ കാര്യങ്ങളില്‍ അവസരം ഉണ്ടാകും, അറിയപ്പെടാത്ത ഒരു ഗുണലാഭം ലഭിക്കും, ആരോഗ്യം ഇന്ന് തൃപ്തികരമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മക്കളുടെ നേട്ടങ്ങള്‍ സന്തോഷം നല്‍കും. മാധ്യമ മേഖലയിലുള്ളവര്‍ക്ക് പുരോഗതിയുണ്ടാകാം. നിങ്ങളുടെ ആശയങ്ങള്‍ അംഗീകരിക്കപ്പെടും. വരുമാനം മെച്ചപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സന്തോഷകരമായ കാര്യങ്ങള്‍ ഇന്ന് വീട്ടില്‍ ഉണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഗുണകരമാകും. പുതിയ സൗഹൃദം നേട്ടമാകും
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ചെലവുകള്‍ നിയന്ത്രിക്കാന്‍ ഇന്ന് ശ്രദ്ധിക്കണം. ബന്ധങ്ങളില്‍ സൗമ്യത പാലിക്കുന്നത് പ്രധാന മാണ്. വാക്കുകള്‍ ജാഗ്രതയോടെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സാമ്പത്തിക പുരോഗതി നേടാനും സാധ്യത കാണുന്നു. പേരും പെരുമയും വര്‍ദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ അവസരങ്ങള്‍ ലഭിക്കും. വരുമാനം ഉയരും. വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കും. സുഹൃത്തുക്കളുടെ സഹായം ഗുണകരമാ കും. ആശ്വാസം ലഭിക്കുന്ന വാര്‍ത്ത കേള്‍ക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
യാത്രകള്‍ക്ക് അനുയോജ്യമായ ദിവസമാണ് ഇന്ന്. പുതിയ കരാറുകള്‍ അല്ലെങ്കില്‍ ചര്‍ച്ചകള്‍ വി ജയകരമാകാം. ആരോഗ്യം ഇന്ന് നല്ല നിലയില്‍ ആണ്. കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൂട്ടായ്മകള്‍ ഗുണകരമാകും, പഴയ ഒരു വിഷയം പരിഹരിക്കും. സന്തോഷകരമായ അറിയിപ്പ് ലഭിക്കാനുള്ള സാധ്യതയുണ്ട്, സാമ്പത്തിക പുരോഗതി നേടും. പരീക്ഷയില്‍ ഉന്നത വിജയം നേടും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കച്ചവടത്തില്‍ അധിക ലാഭം ഉണ്ടായേക്കാം. പുതിയ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കും.
Daily horoscope, Astrology prediction for 29-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

