ജോലിയില്‍ ഉയര്‍ച്ച, പുതിയ അവസരങ്ങള്‍

ഇന്നത്തെ നക്ഷത്രഫലം 4-2-2026 ഡോ. പി.ബി. രാജേഷ്
 daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കുടുംബകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ആശ്വാസം ലഭിക്കും. അടുത്ത ബന്ധുക്കളുമായി സൗഹൃദം വർദ്ധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വരുമാനത്തിൽ ചെറിയ പുരോഗതി കാണാം. ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ബന്ധങ്ങളിൽ ഐക്യം വർദ്ധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ ശ്ര മിക്കും. യാത്രാ ആലോചനകൾ ഗുണകരമാകും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ധനകാര്യത്തിൽ ജാഗ്രത പുലർത്തുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബസൗഖ്യം വർദ്ധിക്കും. ഗൃഹകാര്യങ്ങൾ സുഖകരമായി പൂർത്തിയാക്കും. ധനകാര്യ ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യും. മനസ്സിൽ സമാധാനം നിലനിൽക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹികമായി അംഗീകാരം ലഭിക്കും. കുടുംബ സമേതം സന്തോഷകരമായ സമയം ചെലവിടും. പുതിയ വാങ്ങലുകൾക്ക് സാധ്യതയുണ്ട്. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ ഉയർച്ച നേടും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക ക്രമീകരണങ്ങൾ ഗുണകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം¾,)

ബന്ധങ്ങളിൽ പൊരുത്തം വർദ്ധിക്കും. ഔദ്യോ ഗിക കാര്യങ്ങൾ അനുകൂലമായി മാറും. വലിയ ചെലവുകൾ ഉണ്ടായേക്കാം. വിശേഷ വസ്തുക്ക ൾ സമ്പാദിക്കും.

വൃശ്ചികം (വിശാഖം¼, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ സന്തോഷവാർത്ത കേൾക്കും. ദാമ്പത്യത്തിൽ സൗഹൃദം വർദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഇടയുണ്ട്. ധനകാര്യത്തിൽ പുരോഗതി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ ശ്രമങ്ങൾക്ക് അനുകൂല സമയം. ബന്ധു ക്കളുമായി കൂടിക്കാഴ്ചകൾ സന്തോഷം നൽകും. വരുമാനം വർദ്ധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. വരുമാനം വർദ്ധിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഗൃഹത്തിൽ ഉണർവും സന്തോഷവും നിലനിൽ ക്കും. പദ്ധതികൾ ആത്മവിശ്വാസ ത്തോടെ നടപ്പാക്കും. കുടുംബപിന്തുണ ലഭിക്കും. ധനകാര്യത്തിൽ നേട്ടം കാണാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബകാര്യങ്ങൾ സുഗമമായി മുന്നേറും. പു തിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സുഹൃ ത്തുക്കളുടെ സഹകരണം ലഭിക്കും. മനസ്സിൽ ആത്മവിശ്വാസം വർദ്ധിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധനകാര്യത്തിൽ പുരോഗതി ഉണ്ടാകും. പ്രിയപ്പെ ട്ടവരോടൊപ്പം സമയം ചെലവിടും. പുതിയ വസ്തു വാങ്ങാൻ സാധ്യതയുണ്ട്. മനസിന് ശാന്തി അനുഭവപ്പെടും. ഉല്ലാസയാത്ര നടത്തും.

Summary

daily horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com