അപകട സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക, കുടുംബ കാര്യങ്ങളിൽ സഹിഷ്ണുത ആവശ്യമാണ്
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വരുമാന മാർഗങ്ങളിൽ പുരോഗതി പ്രകടമാകും. കുടുംബത്തിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കും. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ച് മുന്നോട്ട് പോകുന്നത് ഗുണകരം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)
ധനസംബന്ധമായ തീരുമാനം ശരിയായ ദിശയിൽ പോകും.ഗൃഹ നവീകരണത്തിന് പദ്ധതികൾ തയ്യാ റാക്കും. കുട്ടികളുടെ പഠനവിഷയങ്ങളിൽ സന്തോഷകരമായ വാർത്ത കേൾക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ബിസിനസ് ആശയം രൂപം കൊള്ളും. പങ്കാളിത്തത്തിൽ നടത്തുന്ന പ്രവർത്തികൾ നേട്ടം നൽകും. ബന്ധങ്ങളിൽ വിശ്വാസം വളരുന്ന സമയം. യാത്രകളിൽ ചെറിയ തടസ്സങ്ങൾ നേരിടാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സ്വത്ത് വഴിയുള്ള ലാഭസാധ്യത തെളിയും. കുടും ബാംഗങ്ങളുമായി ചേർന്ന് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. പ്രണയജീവിതത്തിൽ മനസ്സിലാക്കൽ വർധിക്കും. പുതിയ വാഹനം വാങ്ങും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ശത്രുതകൾ കുറഞ്ഞുവരുന്ന ലക്ഷണം കാണാം. കലാ-സാംസ്കാരിക രംഗത്ത് അംഗീകാരം നേടും. സൗഹൃദങ്ങൾ വഴി ഉപകാരപ്രദമായ ബന്ധങ്ങൾ ഉണ്ടാകും. ചെറിയ യാത്ര ഗുണകരമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരും. കുടുംബ കാര്യങ്ങളിൽ സഹിഷ്ണുത ആവശ്യമാണ്. വീടുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പരിഗണിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലിയിൽ ഉയർച്ച നേടും.വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും.പങ്കാളിയുമായി സ മയം ചെലവിടാൻ അവസരം ലഭിക്കും.വ്യവസായ രംഗത്ത് വിപുലീകരണ ചിന്തകൾ ഉയരും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
നിക്ഷേപത്തിൽ നിന്നുള്ള ലാഭം സന്തോഷം നൽകും.കുടുംബ പിന്തുണ ആത്മവിശ്വാസം കൂട്ടും.രഹസ്യമായിരുന്ന ഒരു കാര്യം അനുകൂലമായിതീരും. ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ ജോലിയിൽ പ്രവേശിക്കും. വ്യാപാര ഇടപാടുകൾ സജീവമാകും. ദൂരബന്ധങ്ങളിൽ നിന്നും സഹായം ലഭിക്കും. പ്രണയത്തിൽ സന്തോഷകരമായ നീക്കങ്ങൾ ഉണ്ടാകും. തീർത്ഥയാത്ര ചെയ്യും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പണം തിരികെ ലഭിക്കാനുള്ള സാധ്യത തെളിയും.കോടതി വിഷയത്തിൽ ആശ്വാസകരമായമാറ്റം കാണാം. കുടുംബസമേതം യാത്ര ആസൂത്രണം ചെയ്യും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ അവസരങ്ങൾ ലഭിക്കും. സംരംഭങ്ങൾക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭ്യമാകും.പ്രണയ ബന്ധത്തിൽ നിർണായക തീരുമാനം എടുക്കും. അപകട സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.വരുമാനത്തിൽ സ്ഥിരത കൈവരും.ഗൃഹപരിസരത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.മക്കളോടൊപ്പം സന്തോഷകരമായ സമയം ചിലവിടും. ആരോഗ്യം ശ്രദ്ധിക്കുക.
daily horoscope 16-2-2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

