horoscope
ഇന്നത്തെ നക്ഷത്രഫലം horoscope

വളരെയധികം ഭാഗ്യമുള്ള ദിനം, ഈ നക്ഷത്രക്കാര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കും

ഇന്നത്തെ നക്ഷത്രഫലം - 18-11-2025
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

സുഹൃത്തുക്കളുമായി ഒത്തുകൂടാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഓഹരി ഇടപാടുകള്‍ ലാഭകരമാകും. വിവാഹാലോചനയില്‍ തീരുമാനമാകും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

വീട്ടില്‍ സന്തോഷം പകരുന്ന ഒരു കാര്യം നടക്കും. ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഉന്നത വ്യക്തികളെ കൊണ്ട് വലിയ നേട്ടങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകും. പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ചര്‍ച്ചകള്‍ വിജയകരമായി അവസാനിപ്പിക്കാന്‍ കഴിയും. ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

കുടുംബാംഗങ്ങളും ഒത്തുള്ള ഒരു യാത്രയ്ക്ക് സാധ്യത കാണുന്നു. പൊതുവേ ഗുണകരമായ ദിവസമാണ് ഇന്ന്. മനസമാധാനം നിലനില്‍ക്കും. തൊഴി ല്‍പരമായും സാമ്പത്തികമായും ഗുണകരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വീട്ടുകാരുടെ പ്രോത്സാഹനം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. പഠനത്തില്‍ പുരോഗതി ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കുടുംബ ജീവിതം സന്തോഷകരമാണ്. വരുമാനം തൃപ്തികരമായി തുടരും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും. പഠിപ്പിന് അനുസൃതമായ ജോലി ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രതീക്ഷിക്കാത്ത യാത്രകള്‍ ചെയ്യേണ്ടതായി വരാം. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കും. ലേഖകന്മാര്‍ക് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഭദ്രം ആണ്.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

കഴിഞ്ഞ ദിവസം നേരിട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും. വരുമാനം വര്‍ദ്ധിക്കും. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങള്‍ ഉണ്ടാകാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. ഭാഗ്യമുള്ള ദിവസമായി കണക്കാക്കാം. പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമായി തുടരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ½)

ബിസിനസ് രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പഠനകാര്യങ്ങളില്‍ അലസത വര്‍ദ്ധിക്കും.ആരോഗ്യം ശ്രദ്ധിക്കണം.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

വളരെയധികം ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും. ചിലര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാണ്.

Summary

Daily horoscope and astrology prediction for 18 Nov

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com