

മേടം (അശ്വതി,ഭരണി, കാർത്തിക1/4)
വാരത്തിന്റെ ആരംഭം കൂടുതൽ ഗുണകരമാണ്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണെങ്കിലും മനസ്സമാധാനംകുറവായിരിക്കും. ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
ഇടവം (കാർത്തിക 3/4,രോഹിണി, മകയിരം1/2)
വിദേശ പഠനത്തിന് അവസരം ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്യാൻ ഇടയുണ്ട്. കൃഷിയിൽ നിക്ഷേപങ്ങൾ നടത്തും.
മിഥുനം (മകയിരം1/2,തിരുവാതിര,പുണർതം3/4)
ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ജോലി മാറ്റത്തിന് പരിശ്രമിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കുറച്ചുകാലമായി പരിശ്രമിക്കുന്ന ചില കാര്യങ്ങൾ നേടിയെടുക്കും
കർക്കടകം (പുണർതം 1/4,പൂയം, ആയില്യം)
ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. യാത്ര മാറ്റിവയ്ക്കേണ്ടി വരാം. ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും. സൗഹൃദങ്ങൾ ഗുണകരമാകും.
ചിങ്ങം (മകം, പൂരം,ഉത്രം1/4)
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതുപോലെ നടക്കു . സാമ്പത്തികമായും തൊഴിൽ പരമായും മികച്ച ദിവസമാണ് . സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
കന്നി (ഉത്രം3/4,അത്തം,ചിത്തിര1/2)
കാർഷിക ആദായം വർദ്ധിക്കും.വീട് മോടി പിടിപ്പിക്കാനായി ധാരാളം പണം ചില വഴിക്കും. ഔദ്യോഗിക യാത്ര കൊണ്ട് നേട്ടം ഉണ്ടാകും. പ്രാർത്ഥന കളും വഴിപാടുകളും മുടങ്ങാതെ നടത്തണം.
തുലാം (ചിത്തിര 1/2,ചോതി, വിശാഖം3/4)
വളരെയധികം ദൈവാധീനമുള്ള കാലമാണെങ്കിലും പല കാര്യങ്ങൾക്കും തടസം നേരിടാം. അപകടം സാധ്യതയുള്ള കാര്യ ങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. സൽക്കാരങ്ങളിൽ പങ്കു കൊള്ളും.
വൃശ്ചികം( വിശാഖം1/4,അനിഴം, തൃക്കേട്ട)
പുതിയ ജോലി ലഭിക്കാനോ വരുമാന വർദ്ധനവ് ഉണ്ടാകാനോ ഇടയുണ്ട്. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാര്യങ്ങൾ ഉദ്ദേശിക്കുന്നത്പോലെനടക്കും.
ധനു (മൂലം, പൂരാടം,ഉത്രാടം1/4)
കലാരംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കള കൊണ്ട് നേട്ടം ഉണ്ടാകും. കമിതകൾക്ക് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
മകരം (ഉത്രാടം3/4,തിരുവോണം,അവിട്ടം1,2)
സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അം ഗീകാരങ്ങളും ബഹുമതികളും ലഭിക്കും. വിദ്യാർഥി കൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.
കുംഭം (അവിട്ടം 1/2,ചതയം,പൂരുരുട്ടാതി3/4)
സ്വർണാഭരണങ്ങളും അലങ്കാരവസ്തുക്കളും മറ്റും സ്വന്തമാക്കാൻ സാധിക്കും.പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും. ചലച്ചിത്ര പ്രവർത്തകർ ക്ക് ഭാരം അനുകൂലമല്ല.
മീനം (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകളും മന ക്ലേശങ്ങളും ഉണ്ടാകും. കർഷകർക്ക് വാരം മികച്ചതാണ്. ബന്ധുക്കളുമായി ഒത്തുകൂടാൻ സാ ധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates