Today's Rashi Phalam March 26, 2026: സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക, ചില കാര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടാം

ഇന്നത്തെ നക്ഷത്രഫലം – 26-3-2026 ഡോ. പി. ബി. രാജേഷ്
Daily Horoscope
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ചില കാര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. സഹ പ്രവർത്തകന്റെ വിയോഗം ദുഃഖത്തിന് കാരണമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ചില കാര്യങ്ങളിൽ ആശയക്കുഴപ്പം തോന്നാം. തീരുമാനങ്ങൾ വൈകിപ്പോകാൻ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ സമയം. ആശയവിനിമയം ഗുണകരമാകും. ചെറിയ നേട്ടങ്ങൾ സന്തോഷം നൽ കും. ബന്ധങ്ങളിൽ അനുകൂലത വർധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. മുൻപ് ആലോചിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. പ്രവർത്തനങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിയിൽ ഉയർച്ച നേടും. പ്രവർത്തനങ്ങളിൽ ഉത്സാഹം വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധി ക്കുക. പങ്കാളി മൂലം ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ശ്രമങ്ങൾ പ്രതീക്ഷിച്ചതുപോലെ ഫലം നൽകാതെ വരാം. പണമിടപാടുകളിൽ സൂക്ഷിക്കുക. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കാര്യങ്ങൾ ക്രമമായി മുന്നോട്ട് പോകും. പുതിയ അവസരങ്ങൾ ലഭിക്കും.വരുമാനം സ്ഥിരതയോടെ തുടരും. അടുത്ത ബന്ധുവിന്റെ വിയോഗം ദുഃഖത്തിന് കാരണമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചില കാര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ശാന്തമായി മുന്നോട്ട് പോകുന്നത് ഗുണകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മവിശ്വാസം വർധിക്കും. സഹായകരമായ ആളുകളെ സമീപിക്കാൻ കഴിയും. സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ചില കാര്യങ്ങളിൽ മന്ദഗതി അനുഭവപ്പെടാം. പ്രതീക്ഷിച്ച ഫലം വൈകിപ്പോകാൻ ഇടയുണ്ട്. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചെലവുകൾ നിയന്ത്രിക്കുക.

Daily Horoscope
രാമനവമി വ്യാഴാഴ്ച, പുത്രദുഃഖത്തില്‍ ദേഹം വെടിഞ്ഞ അയോധ്യ മഹാരാജാവ്; അറിയാം ദശരഥന് ലഭിച്ച ശാപം

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ബന്ധങ്ങളിൽ സന്തോഷം വർധിക്കും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധൈര്യത്തോടെ പ്രവർത്തിക്കാൻ കഴിയും. ചില കാര്യങ്ങളിൽ ഭാഗ്യം അനുകൂലിക്കും. ബന്ധങ്ങളിൽ സന്തോഷം അനുഭവപ്പെടും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

Daily Horoscope
സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍
Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com