ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)
കുടുംബ അംഗങ്ങളും ഒത്തുള്ള യാത്രയ്ക്ക് സാ ധ്യതയുണ്ട്. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ചിലര്‍ക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു.
ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ½)
സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ് ഇന്ന്. ഭാഗ്യം അനുകൂലമായതായി അനുഭവപ്പെടും.തൊഴിലിന് അനുസൃതമായ ഉന്നതി ഉണ്ടാവും.പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)
സ്ഥാനക്കയറ്റം ലഭിക്കാനോ പുതിയ ജോലിയില്‍ പ്രവേശിക്കാനോ സാധ്യതയുണ്ട്. പഠനകാര്യങ്ങ ളില്‍ പുരോഗതിയുണ്ടാകും. അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മികച്ച ദിവസം ആണ്.
കര്‍ക്കടകം (പുണര്‍തം 1/4,പൂയം, ആയില്യം)
പുണ്യ കര്‍മങ്ങളില്‍ പങ്കെടുക്കും. ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയിപ്പിക്കാന്‍ സാധിക്കും. കുടും ബജീവിതം സന്തോഷകരമാണ്. പുതിയ സംരംഭ ങ്ങള്‍ തുടങ്ങാന്‍ ഇന്ന് ഉത്തമ ദിവസമാണ്.
ചിങ്ങം (മകം , പൂരം, ഉത്രം ¼)
അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേ ണ്ടതായി വരാം. ശുഭകര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കുക. ഒറ്റക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നേരത്തെ കിട്ടേണ്ട പണം ഇപ്പോള്‍ ലഭിക്കുന്നതാ ണ്. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും.സു ഹൃത്തുക്കളുമായി ഒത്തുകൂടാന്‍ ഇടയുണ്ട്. അ സുഖങ്ങള്‍ പൂര്‍ണമായി വിട്ടുമാറും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
തൊഴില്‍ സംബന്ധമായ ചില തര്‍ക്കങ്ങള്‍ ഉണ്ടാ വാന്‍ ഇടയുണ്ട്. നിലവിലെ ജോലി ഒരു കാരണ വശാലും ഉപേക്ഷിക്കരുത്. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും.
ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടത്താന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടും. വിദേശ ത്തുനിന്നും ഒരു സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
യാത്രക്ക് സാധ്യതയുള്ള ദിവസമാണ്. കുടുംബ ത്തില്‍ സമാധാനം സന്തോഷവും നിലനില്‍ക്കും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനമാനിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കും. സാ മ്പത്തിക നില മെച്ചപ്പെടും. ആരോഗ്യനില തൃപ്തി കരമാണ്.ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ കാണാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഗുണ ദോഷ സംയുക്തമായ ദിവസമാണിന്ന്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഭയപ്പെടേണ്ടതില്ല.
ഉപരി പഠനത്തിനുള്ള അവസരം ലഭിക്കും. ഓഹ രി ഇടപാടുകള്‍ നഷ്ടത്തില്‍ ആകാന്‍ ഇടയുണ്ട്.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
വിശേഷ കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതുവേ ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. പുതിയ ചുമതലകള്‍ ലഭിക്കാനും ഇടയുണ്ട്.
Daily horoscope 4-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

