

ഇന്നത്തെ നക്ഷത്രഫലം – 06-01-2026
ഡോ. പി. ബി. രാജേഷ്
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബജീവിതത്തിൽ സമാധാനവും സന്തോഷ വും അനുഭവപ്പെടും. ദൂരയാത്രയുമായി ബന്ധപ്പെ ട്ട തീരുമാനം എടുക്കും. ചിലർക്കു പുതിയ വാഹനം സ്വന്തമാക്കാനുള്ള അവസരവും കാണുന്നു.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇതുവരെ നിലനിന്നിരുന്ന തടസ്സങ്ങൾ പതുക്കെ മാറും. ആരോഗ്യപരമായ ബുദ്ധിമുട്ടുകളിൽ നി ന്നും മോചനം ലഭിക്കും. ഭൂമി–വസ്തു സംബന്ധ മായ ഇടപാടുകൾ ലാഭകരമായി തീരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ചില ബന്ധുക്കളുമായി അഭിപ്രായ വ്യ ത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
അനാവശ്യ ചെലവുകൾ കുറയ്ക്കുന്നത് നല്ലതാ ണ്.കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്ന ത ഉണ്ടാകാം.വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ സജീവമാകും. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമൂഹിക ചടങ്ങുകളിലും സന്തോഷകരമായ സംഗമങ്ങളിലും പങ്കുചേരും.പുതിയ സൗഹൃദങ്ങ ൾ ഗുണകരമാകും.ആരോഗ്യനില നല്ലതായിരി ക്കും. വരുമാനം വർദ്ധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിയിലും പ്രവർത്തനരംഗത്തും അനുകൂലമാ യ മാറ്റങ്ങൾ പ്രത്യക്ഷപ്പെടും.സാമ്പത്തിക നേട്ടങ്ങ ൾ കൈവരും.സംസാരത്തിൽ നിയന്ത്രണം പാലി ച്ചാൽ തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ജീവിതപങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാ സങ്ങൾ ഉണ്ടാകാം.പുതിയ ബിസിനസ് ആശയങ്ങ ൾ പ്രാവർത്തികമാക്കും. പൊതുവെ ഭാഗ്യം അനു കൂലമാണ്. തീർത്ഥയാത്രക്ക് അവസരം ലഭിക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
വിവിധ വഴികളിലൂടെ ധനലാഭം ഉണ്ടാകും. കാർഷി ക മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും. പ്ര തികൂലമായിരുന്ന സാഹചര്യങ്ങൾ അനുകൂലമാ യി മാറും. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ദിവസാരംഭത്തിൽ അലസതയും അസന്തോഷ വും അനുഭവപ്പെടാം. പലവിധ തടസ്സങ്ങൾ നേരിടേ ണ്ടി വന്നേക്കാം. എങ്കിലും ശ്രമശക്തിയിലൂടെ അ വയെ അതിജീവിക്കാൻ കഴിയും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ പ്രണയബന്ധങ്ങൾക്ക് തുടക്കമാകും. കാ ര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു പോകും. സാമ്പത്തിക നില മെച്ചപ്പെടും. എതിരാളികളുമാ യി പോലും സൗഹൃദം സ്ഥാപിക്കാൻ സാധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ബന്ധുക്കളെ സന്ദർശിക്കാൻ അവസരം ഉ ണ്ടാകും.അപ്രതീക്ഷിതമായി ചില നഷ്ടങ്ങൾ സം ഭവിക്കാം.പുതിയ സംരംഭങ്ങൾ ആരംഭിക്കും.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളി ൽ അനുകൂല ഫലങ്ങൾ ലഭിക്കും.ജീവിത പങ്കാളി യുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കുക. മക്ക ളിൽ നിന്ന് സന്തോഷ വാർത്ത കേൾക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates