ദീര്‍ഘകാലമായി നടക്കാത്ത കാര്യങ്ങള്‍ തീര്‍പ്പാക്കും, ജോലിയില്‍ ഉയര്‍ച്ച നേടും
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രധാന കാര്യങ്ങളിൽ ധൈര്യമായ തീരുമാനങ്ങൾ എടുക്കും. ജോലിയിൽ ഉയർച്ച നേടും. ധനകാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി കൈവരും. ഔദ്യോഗിക കൂടിക്കാഴ്ചകൾ ഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വരുമാന മാർഗങ്ങളിൽ വ്യക്തമായ വളർച്ച കാണും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ദീർഘകാലമായി നീണ്ടുപോയ വിഷയങ്ങൾ തീർപ്പാകും. ബന്ധങ്ങളിൽ വിശ്വാസം കൂടുതൽ ഉറപ്പാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)
സാമ്പത്തിക ഇടപാടുകൾ ഗുണകരമായി മാറും. സൃഷ്ടിപരമായ കഴിവുകൾക്ക് അംഗീകാരം ലഭി ക്കും. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. കുടുംബ സ്വത്ത് കൈവശം വന്നുചേരും.
കർക്കടകം (പുണർതം ¾, പൂയം, ആയില്യം)
ധനലാഭം പ്രതീക്ഷിച്ചതിലധികം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹപരമായ കാര്യങ്ങളിൽ സന്തോഷകരമായ മാറ്റം അനുഭവപ്പെടും. സമൂഹത്തിൽ മാന്യത വർധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക നില കൂടുതൽ ശക്ത മാകും. കലാരംഗത്തുള്ളവർക്ക് മികച്ച മുന്നേറ്റം ഉണ്ടാകും. ബന്ധങ്ങളിൽ സൗഹൃദം ഉറപ്പാകും.
കന്നി (ഉത്രം ¾, അതം, ചിത്തിര ½)
വ്യാപാര രംഗത്ത് നേട്ടം കൈവരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ധനകാര്യങ്ങളിൽ സ്ഥിരത ലഭി ക്കും. കുടുംബത്തിൽ ഐക്യം നിലനിൽക്കും.ദൂര ബന്ധങ്ങൾ കൂടുതൽ സജീവമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
അപ്രതീക്ഷിത നേട്ടങ്ങൾ സന്തോഷം നൽകും. പുതിയ ജോലിയിൽ പ്രവേശിക്കും.പങ്കാളിത്ത പ്ര വർത്തനങ്ങളിൽ ഗുണഫലം ഉണ്ടാകും. ധനപര മായ ബാധ്യതകൾ കുറയും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ കൈവരും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വി ദ്യാഭ്യാസ മേഖലയിൽ പുരോഗതി കാണും. സുഹൃ ത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധനകാര്യങ്ങളിൽ ഗുണകരമായ മാറ്റം അനുഭവ പ്പെടും. ജോലിയിൽ ഉയർച്ച നേടും. ആത്മീയ പ്രവ ർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും. വിദേശ ബന്ധങ്ങൾ ശക്തമാകും. പ്രശസ്തി വർധിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വരുമാനം വർധിക്കുന്ന സാഹചര്യംഉണ്ടാകും.സ്ഥാ ന കയറ്റം നേടാൻ ഇടയുണ്ട്. ഗൃഹകാര്യങ്ങളിൽ ശാന്തത അനുഭവപ്പെടും.നിക്ഷേപങ്ങളിൽ നിന്ന് നേട്ടംഉണ്ടാകും.പ്രണയബന്ധങ്ങൾഊഷ്മളമാകും
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ അവസരങ്ങൾ ലഭിക്കും. കൂടുതൽ ഉത്ത രവാദിത്തങ്ങൾ ഏറ്റെടുക്കും. ധനലാഭം പ്രതീക്ഷി ക്കാം. സൗഹൃദബന്ധങ്ങൾ ശക്തമാകും. യാത്ര കൾ ഗുണകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ആശ്വാസം ലഭിക്കും. ജോലിയിൽ ഉയർച്ച നേടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബത്തിൽ സന്തോഷം നിറയും. ദീർഘകാല ശ്രമങ്ങൾക്ക് വിജയഫലം ലഭിക്കും
Daily horoscope and astrology prediction for february 22
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

