

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
കാര്യങ്ങളിൽ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തികമായി മെച്ചപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ഥിരതയോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏ റ്റെടുക്കും.സാമ്പത്തികമായി മികച്ച ദിവസമാണ്. പ്രവർത്തന രംഗത്ത് പ്രശ്നങ്ങളില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തീരുമാനങ്ങളിൽ വ്യക്തത കൈവരും.പുതിയ ആ ശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരാൻ കഴി യും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാ മ്പത്തികമായി പുരോഗതി ഉണ്ടാകും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
ഔദ്യോഗികകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.പണമിടപാടുകളിൽ കരുതലോടെ നീങ്ങുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധി ക്കും. പുതിയ വീട്ടിലേക്ക് താമസം മാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പൊതുസമ്പർക്കങ്ങളിൽ നേട്ടം ഉണ്ടാകും. സാമ്പത്തികമായി ഗുണകരമായ ഇടപാടുകൾ നടക്കും. ആത്മവി ശ്വാസത്തോടെ മുന്നേറാൻ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനങ്ങളിൽ കൃത്യത പുലർത്താൻ കഴിയും. ജോലിയിൽ ഉയർച്ച നേടും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തികമായി സ്ഥിരത കൈവരും. പുതിയ ബന്ധങ്ങൾ ഗുണകരമാകും. എതിരാളികളെ വശത്താക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യങ്ങളിൽ ദൃഢനിശ്ചയം പ്രകടമാക്കാൻ കഴിയും. ജോലിയിൽ ഉയർച്ച നേടും. നിക്ഷേപ ങ്ങളിൽ നിന്ന് ഗുണകരമായ ഫലം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകളിലൂടെ പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം നിർണായകമാകും. ആരോഗ്യം ശ്രദ്ധിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സമയക്രമം പാലിച്ച് പ്രവർത്തിക്കാൻ കഴിയും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക. കുടുംബജീവിതം ഊഷ്മളമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പ്രവർത്തനങ്ങളിൽ പുരോഗതി കൈവരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികമായി ഗുണകരമായ അവസരങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കാര്യങ്ങളിൽ സമതുലിതമായ സമീപനം കൈവരും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ ഗുണകരമാകും. കുടുംബത്തിൽ ശാന്തതയും ഐക്യവും നിലനിൽക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates